Home Featured സൗജന്യ ക്വാറന്റൈൻ സംവിധാനമില്ല : നൽകേണ്ടത് 17,500‬ രൂപയോളം, പലരും തിരിച്ചുപോകുന്നു.

സൗജന്യ ക്വാറന്റൈൻ സംവിധാനമില്ല : നൽകേണ്ടത് 17,500‬ രൂപയോളം, പലരും തിരിച്ചുപോകുന്നു.

by admin
no free quarantine for those who travel to karnataka

ബാംഗ്ലൂർ : ഗോവയിൽ നിന്നൊഴികെ മറ്റു സംസ്ഥാനത്തു നിന്ന് കർണാടകയിലേക് തിരിച്ചെത്തുന്നവർക്ക് സർക്കാർ ഇന്സ്ടിട്യൂഷണൽ ക്വാറന്റൈൻ നിര്ബന്ധമാക്കിയുട്ടുണ്ട് . എല്ലാവരും 14 ദിവസത്തെ ഇന്സ്ടിട്യൂഷണൽ ക്വാറന്റൈൻ വിധേയമാകണം.

അതിർത്തിയിൽ നിന്നുള്ള പോലീസിന്റെ മുന്നറിയിപ്പിന്റെ വീഡിയോ കാണാം വീഡിയോ കാണാം .

ബാംഗ്ലൂർ നഗരത്തിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഒന്നുകിൽ ഇലക്ട്രോണിക് സിറ്റിയിൽ സർക്കാർ ബുക്ക് ചെയ്ത് വെച്ചിട്ടുള്ള ഹോട്ടലുകളിൽ 1250 രൂപ പ്രതിദിന വാടക നൽകി 14 ദിവസം താമസിക്കുകയോ അല്ലെങ്കിൽ തിരിച്ചു പോവുകയോ ചെയ്യുക മാത്രമേ വഴിയുള്ളു എന്ന് പോലീസ് വിഭാഗം പറയുന്നു . തിരികെ മടങ്ങിപ്പോകുന്നവർക്കു യാത്ര പാസ്സുകളിൽ എഴുതിക്കൊടുക്കും എന്നും അറിയിച്ചു . ‭17,500‬ രൂപയോളം 14 ദിവസത്തേക്ക് കാണേണ്ടി വരും എന്നുള്ളതിനാൽ പലരും അതിർത്തികളിൽ നിന്ന് മടങ്ങിപ്പോവുകയാണ് .

ആദ്യ ദിവസങ്ങളിൽ ഇത് സൌജന്യമായിരുന്നു പല കോളേജ് ഹോസ്റ്റലുകളിലും മറ്റുമാണ് സൗകര്യം ഏർപ്പെടുത്തിയിരുന്നത് . ഇൻസ്റ്റിറ്ഷണൽ കൊറന്റൈൻ വൻ തുക നൽകി ഹോട്ടലുകളിലും ലോഡ്ജുകളിലും താമസിക്കേണ്ട സംവിധാനം മാത്രമാണ് നിലവിലുള്ളത് .

bangalore malayali news portal join whatsapp group for latest update

സർക്കാർ നിർദേശിക്കുന്ന ഹോട്ടലുകളിലോ ലോഡ്ജുകളിലോ ആണ് താമസിക്കേണ്ടത് , ഭീമമായ തുക സാധാരണക്കാരുടെ നടുവൊടിക്കുന്നതാണെന്നു മടങ്ങിപ്പോകുന്നവർ പറയുന്നു . പലരും ജോലി നഷ്ടപ്പെടൽ ഭീഷണിയിലും ബിസിനസ്സ് സ്ഥാപനങ്ങളുടെ അടഞ്ഞു കിടക്കൽ കാരണം വന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനും വേണ്ടി വരുന്നവരാണ് .

നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group