ബാംഗ്ലൂർ : കോവിഡ് 19 ലോക്കഡോൺ മൂന്നാം ഘട്ടത്തിലെത്തി നിൽക്കെ നോർക്ക രേങിസ്ട്രറേൻ വഴി കേരളാതിർത്തി കടക്കാൻ കാത്തിരിക്കുകയാണ് വലിയൊരു വിഭാഗം മലയാളി സമൂഹം . എന്നാൽ നിലവിൽ സ്വന്തം വാഹനം ഉള്ളവർക്ക് മാത്രമേ അതിർത്തി കടക്കാൻ സാഹചര്യമുള്ളു . പൊതു ഗതാഗതം പുനഃസ്ഥാപിക്കാൻ ദിവസങ്ങളെടുത്തേക്കാം എന്ന ആശങ്കയെ മുൻ നിർത്തി നഗരത്തിൽ കുടുങ്ങിക്കിടക്കുന്ന സ്വന്തമായി വാഹനമില്ലാത്ത മലയാളികളുടെ രക്ഷകരാവുകയാണ് എന്നത്തേയും പോലെ ബാംഗ്ലൂർ കെഎംസിസി .
കോവിഡ് 19 ജാഗ്രത ( https://covid19jagratha.kerala.nic.in/home/addDomestic) എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്ത് യാത്രാ പാസ് കിട്ടിയ സ്വന്തമായി വാഹന സൗകര്യമില്ലാത്ത മലയാളികളെ കർണാകട കേരള അതിർത്തിയിലെ ചെക്ക്പോസ്റ്റുകളായ മുത്തങ്ങ/ മഞ്ചേശ്വരം വരെ എത്തിക്കുവാൻ കേന്ദ്ര/ സംസ്ഥാന സർക്കാറുകളുടെ നിബന്ധനകൾക്ക് വിധേയമായി യാത്രാ സൗകര്യം ഏർപ്പാട് ചെയ്യുവാനാണു എ ഐ കെ എം സി സി ബാംഗ്ലൂർ ഘടകം ഉദ്ദേശിക്കുന്നത്
റെഡ് സോൺ ജില്ലകളായ ബേംഗ്ലൂർ അർബൻ ബേംഗ്ലൂർ റൂറൽ എന്നിവടങ്ങളിൽ നിന്നും കേരളത്തിലേക്ക് പോകുന്നവർ 14 ദിവസത്തെ സർക്കാർ അധീനതയിൽ ഉള്ള ക്വാറന്റയിൻ കേന്ദ്രത്തിൽ കഴിയേണ്ടതാണ് എന്നത് കൂടി ശ്രദ്ധിക്കേണ്ടതാണ്
മേൽ പറഞ്ഞ സൗകര്യം ആവശ്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ അപേക്ഷ പൂരിപ്പിച്ച് സമർപ്പിക്കേണ്ടതാണ് . https://docs.google.com/forms/d/e/1FAIpQLSc9SfBnesYfuRa3jx6m_gVdU_T1euX7bzfZd3yQt-IF6oyulg/viewform
യാത്രപുറപ്പെടുന്നതിന്റെ ഒരു ദിവസം മുമ്പ് തന്നെ റജിസ്ട്രേഷൻ നടത്തേണ്ടതാണ് , വൈകിയെത്തുന്നവ പരിഗണിക്കുന്നതല്ല
രജിസ്റ്ററേഷൻ പൂർത്തീകരിക്കുന്നവരെ സർക്കാറുകളുടെ അനുമതിക്ക് അനുസരിച്ച് എ ഐ കെ എം സി സി ഭാരവാഹികൾ ബന്ധപ്പെടുന്നതാണ്
റജിസ്ട്രേഷൻ സംബന്ധമായ സംശയനിവാരണങ്ങൾക്ക് വിളിക്കുക:
9886300573,9611175558,9482666060,9900873124,9449217197,9686281458