Home Featured ഇതാ വരുന്നൂ,നമ്മുടെ ‘സ്വന്തം’ ഡിജിറ്റല്‍ കറന്‍സി

ഇതാ വരുന്നൂ,നമ്മുടെ ‘സ്വന്തം’ ഡിജിറ്റല്‍ കറന്‍സി

by admin

രാജ്യത്തു സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (സിബിഡിസി) അവതരിപ്പിക്കുന്നതിനെക്കുറിച്ച്‌ പരിശോധിക്കുകയാണെന്നും അതിനുള്ള വഴികള്‍ തേടുമെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. സ്വകാര്യ ഡിജിറ്റല്‍ കറന്‍സികള്‍, വെര്‍ച്വല്‍ കറന്‍സികള്‍, ക്രിപ്‌റ്റോകറന്‍സികള്‍ എന്നിവ ജനപ്രീതി നേടുന്ന പശ്ചാത്തലത്തിലാണ് ആര്‍ബിഐയുടെ നീക്കം. ഇന്ത്യയില്‍ സര്‍ക്കാരുകളുള്‍പ്പെടെ ഏവരും ഇത്തരം കറന്‍സികളെ സംശയത്തോടെയും അപകട സാധ്യതകളുണ്ടാകുന്ന ആശങ്കയുണ്ട്.

എന്നാല്‍ കറന്‍സിയുടെ ഡിജിറ്റല്‍ പതിപ്പ് ആവശ്യമുണ്ടോയെന്നു പരിശോധിക്കുമെന്നു ആര്‍ബിഐ വ്യക്തമാക്കി. നിയമപ്രകാരമുള്ള ഔദ്യോഗിക കറന്‍സിയുടെ ഡിജിറ്റല്‍ രൂപമാണ് സിബിഡിസി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിന്മേല്‍ അദികാരം കേന്ദ്ര ബാങ്കിനാണ്.

ശിവമോഗ ക്വാറി സ്‌ഫോടനം; നാല് പേര്‍ അറസ്റ്റില്‍

‘ഇലക്‌ട്രോണിക് കറന്‍സിയുടെ രൂപത്തിലുള്ള സിബിഡിസി തുല്യമൂല്യമുള്ള പണത്തിനും പരമ്ബരാഗത സെന്‍ട്രല്‍ ബാങ്ക് നിക്ഷേപങ്ങള്‍ക്കുമായി മാറ്റാനോ കൈമാറ്റം ചെയ്യാനോ സാധിക്കും. പണമിടപാടുകളില്‍ പുതുമകള്‍ അതഗവേഗത്തിലാണ്. ലോകമെമ്ബാടുമുള്ള കേന്ദ്ര ബാങ്കുകള്‍ സാങ്കേതികവിദ്യയെ കൂടുതലായി ഉപയോഗിക്കാനും പണം ഡിജിറ്റല്‍ രൂപത്തില്‍ നല്‍കാനും കഴിയുമൊയെന്ന് പരിശോധിക്കുന്നുണ്ട്’ ആര്‍ബിഐ അഭിപ്രായപ്പെട്ടു.

15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ പൊളിക്കും, രജിസ്ട്രേഷനും റദ്ദാക്കും; ‘പൊളിക്കല്‍ നയ’ത്തിന് സര്‍ക്കാര്‍ അം​ഗീകാരം

 യുദ്ധക്കളമായി ഡല്‍ഹി 

സ്വാകര്യ ക്രിപ്‌റ്റോകറന്‍സികള്‍ക്കെതിരായ നിലപാടാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത് ദാസിന്റേത്. രാജ്യത്ത് കറന്‍സി വിതരണം ചെയ്യുന്ന ഒരേയൊരു പരമാധികാരി കേന്ദ്ര ബാങ്ക് ആകണമെന്ന് അദേഹം പറയുന്നു. ക്രിപ്‌റ്റോകറന്‍സികളെക്കുറിച്ച്‌ കേന്ദ്ര സര്‍ക്കാരിനും സംശയമുണ്ട്. സ്വകാര്യമായി കൈവശം വച്ചിരിക്കുന്ന ഡിജിറ്റല്‍ കറന്‍സികള്‍ പൂര്‍ണമായും നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന ബില്‍ പാര്‍ലമെന്റിലുണ്ട്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group