Home ദേശീയം യുദ്ധക്കളമായി ഡല്‍ഹി ; കര്‍ഷകന്‍ വെടിയേറ്റ് മരിച്ചു

യുദ്ധക്കളമായി ഡല്‍ഹി ; കര്‍ഷകന്‍ വെടിയേറ്റ് മരിച്ചു

by admin

ന്യൂഡല്‍ഹി: കേന്ദ്ര കാര്‍ഷിക നയങ്ങള്‍ക്കെതിരെനടക്കുന്ന കര്‍ഷക സമരത്തില്‍ വന്‍ സംഘര്‍ഷം . സമരനഗരിയില്‍ നടന്ന പോലീസ് വെടിവെപ്പില്‍ ഒരു കര്‍ഷകന്‍ മരിച്ചതായി സമരക്കാര്‍ പറയുന്നു. മരിച്ച കര്‍ഷകന്റെ മൃതദേഹം പോലീസ്തന്നെ കൊണ്ട് പോയെന്നും അവര്‍ ആരോപിക്കുന്നു.

15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ പൊളിക്കും, രജിസ്ട്രേഷനും റദ്ദാക്കും; 'പൊളിക്കല്‍ നയ'ത്തിന് സര്‍ക്കാര്‍ അം​ഗീകാരം

ദില്‍ഷാദ് ഗാര്‍ഡനില്‍ ട്രാക്ടര്‍ റാലിയുമായെത്തിയ കര്‍ഷകരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് കടക്കാതിരിക്കാനായി പോലീസ് ലാത്തിവീശുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു . അതോടെ കര്‍ഷകര്‍ ട്രാക്ടറുകള്‍ ഉപേക്ഷിച്ച്‌ പിന്‍വാങ്ങി.കര്‍ഷകര്‍ സമരത്തിനായി വന്ന വാഹനവും അടിച്ചു തകര്‍ത്തിട്ടുണ്ട്. ട്രാക്ടറുകളുടെയും കാറ്റ് പൊലീസ് അഴിച്ചുവിടുകയും ട്രാക്ടറുകളിലെ ഇന്ധനം തുറന്നു വിടുകയും ചെയ്തിട്ടുണ്ട് .

അസംതൃപ്തി : സംഥാനത്തു 4 ദിവസത്തിനിടെ വീണ്ടും വകുപ്പുമാറ്റം

നേരത്തെ, സിംഘു, തിക്രി അതിര്‍ത്തികളില്‍ ബാരിക്കേഡുകള്‍ മറികടന്ന് ഡല്‍ഹിയിലേക്കു പ്രവേശിച്ച കര്‍ഷകരെ പിന്തിരിപ്പിക്കാനുള്ള പോലീസിന്റെ ശ്രമം പരാജയപ്പെട്ടിരുന്നു . തുടര്‍ന്ന് ഇവര്‍ സഞ്ജയ് ഗാന്ധി ട്രാന്‍സ്പോര്‍ട് നഗറില്‍ പ്രവേശിച്ചു. അവിടെ ബാരിക്കേഡ് സ്ഥാപിച്ച്‌ പൊലീസ് മാര്‍ച്ച്‌ തടയുകയായിരുന്നു.

കർണാടകയിൽ എംപയര്‍ ഹോടെലില്‍ അക്രമം: ആറുപേര്‍ അറസ്റ്റില്‍

റിപ്പബ്ലിക് ദിന പരേഡിന് ശേഷം പതിനൊന്നുമണിയോടെ ആണ് കര്‍ഷക മാര്‍ച്ചിന് അനുമതി നല്‍കിയിരുന്നത് എന്നാല്‍ കര്‍ഷകരെ നേരത്തെ തന്നെ മാര്‍ച്ച്‌ ആരംഭിച്ചിരുന്നു. നേരത്തെ നിശ്ചയിച്ചിരുന്ന പാതയില്‍ നിന്നു വ്യതിചലിച്ചായിരുന്നു കര്‍ഷകരുടെ മാര്‍ച്ച്‌. ട്രാക്ടറുകളിലെത്തിയ കര്‍ഷകര്‍ ബാരിക്കേഡുകള്‍ മറികടക്കുകയായിരുന്നു. കര്‍ഷകര്‍ വാഹനം തടഞ്ഞതോടെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയായിരുന്നു.

കോവിഡ് പ്രതിരോധ വാക്സിൻ കുത്തിവെപ്പിന്റെ രണ്ടാംഘട്ടം ഫെബ്രുവരിയിൽ

ആറ് മേഖലകളിലാണ് ട്രാക്ടറുകള്‍ റാലി നടത്തുക. രണ്ട് ലക്ഷം ട്രാക്ടറുകള്‍ എത്തുമെന്നായിരുന്നു കണക്കുകൂട്ടല്‍. കൂടുതല്‍ ട്രാക്ടറുകള്‍ എത്തിയെന്നാണ് കര്‍ഷക നേതാക്കള്‍ വ്യക്തമാക്കിയത്

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി കര്‍ണാടക

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group