ബെംഗളൂരു : സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്നവർക്ക് 1930 എന്ന ടോൾഫ്രീ നമ്പറിൽ പരാതി നൽകാമെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണർ.അഖിലേന്ത്യാ തലത്തിലുള്ള നമ്പറാണിതെന്നും ബെംഗളൂരു പോലീസിന് പ്രത്യേകമായി ഹെൽപ്പ്ലൈൻ നമ്പറില്ലെന്നും പോലീസ് അറിയിച്ചു.പോലീസ് മറ്റാവശ്യങ്ങൾക്കുവേണ്ടി ഏർപ്പെടുത്തിയ ഹെൽപ്‌പ്ലൈൻ നമ്പറുകളിലേക്ക് വിളിച്ചിട്ട് കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്ന പരാതി ഉയർന്നതിനെത്തുടർന്നാണ് വിശദീകരണം.
മധ്യപ്രദേശില്‍ കുഴല്‍ കിണറില്‍ നിന്ന് പുറത്തെടുത്ത കുട്ടി മരിച്ചു
മധ്യപ്രദേശില്‍ ഗുണ ജില്ലയിലെ കുഴല്‍ കിണറില്‍ നിന്ന് പുറത്തെടുത്ത കുട്ടി മരിച്ചു. പതിനാറ് മണിക്കൂറത്തെ രക്ഷാപ്രവര്‍ത്തനത്തിന് ഒടുവില്‍ കുട്ടിയെ പുറത്തെടുത്തിരുന്നു.പുറത്ത് എടുത്ത കുട്ടിയെ ഉടന്‍ തന്നെ ജീവന്‍ രക്ഷാ യന്ത്രത്തിന്റെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടുങ്ങിയ കുഴല്‍ക്കിണറിലായിരുന്നു കുട്ടി വീണത്. കൈകളും കാലുകളും നനഞ്ഞ് വീര്‍ത്ത നിലയിലായിരുന്നു കണ്ടെത്തിയത്. പരിശോധനയില്‍ കുട്ടിയുടെ വായില്‍ ചെളിയും കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് 10 വയസ്സുകാരനായ ആണ്‍കുട്ടി കുഴല്‍ കിണറില്‍ വീണത്. 140 അടിയോളം താഴ്ചയില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്താന്‍ എന്‍ഡിആര്‍എഫും എസ് ഡി ആര്‍എഫും സ്ഥലത്തെത്തിയിരുന്നു. സുമിത്ത് മീന എന്ന കുട്ടിയാണ് വീട്ടിലെ ഫാമിന് സമീപത്തെ കുഴല്‍ കിണറില്‍ വീണത്. കുട്ടിയെ കാണാതായതോടെ അന്വേഷിച്ചിറങ്ങിയ വീട്ടുകാരാണ് കുട്ടി കുഴല്‍കിണറില്‍ വീണത് കണ്ടത്. പരിഭ്രാന്തരായ കുടുംബം പൊലീസിനെ വിവരം അറയിക്കുകയായിരുന്നു. എസ് ഡിആര്‍എഫ് സംഘം സ്ഥലത്തെത്തി ഉടന്‍ തന്നെ ഓക്‌സിജന്‍ പൈപ്പ് എത്തിച്ച് കൊടുത്തിരുന്നു. പിന്നീട് 16 മണിക്കൂര്‍ നീണ്ട രക്ഷ പ്രവര്‍ത്തനത്തിനൊടുവിലായിരുന്നു കുട്ടിയെ പുറത്തെടുത്തത്. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.d