Home covid19 കർണാടകയിൽ 10 വയസ്സിനു താഴെയുള്ള 26 കുട്ടികൾക്ക് കൂടി കോവിഡ്: ഒരു മലയാളിക്കും പോസിറ്റീവ്

കർണാടകയിൽ 10 വയസ്സിനു താഴെയുള്ള 26 കുട്ടികൾക്ക് കൂടി കോവിഡ്: ഒരു മലയാളിക്കും പോസിറ്റീവ്

by admin
covid19 karnataka

ബെംഗളുരു : സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 143 പേർക്ക്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 1605 ആയി ഉയർന്നു. ബെംഗളുരു അർബനിൽ ആറു പേർക്കു കൂടി ഇന്നു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

പുതിയ റിപ്പോർട്ടുകൾ പ്രകാരം ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് മണ്ഡ്യയിലാണ്.ഉഡുപ്പി 26, മണ്ഡ്യ 33 ഹാസൻ 13,ബെല്ലാരി 11,ബെൽഗാവി 9, ഉത്തര കന്നഡ 7, ശിമോഗ 6,ദക്ഷിണ കന്നഡ 5, ധാർവാഡ് 5, ദാവൺഗരെ 3,ചിക്കബെല്ലാപുര 2,മൈസൂരു 1, വിജയപുര 1,തുംകൂരു- 1, ഗദഗ് 2, റായിലൂർ 5, കോലാർ 2, എങ്ങനെയാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ചികിത്സയിൽ ഉള്ളത് മണ്ഡ്യയിലാണ്. 176 രോഗികളാണ് ഇവിടെ ചികിത്സയിലുള്ളത്. രണ്ടാമത്ബെം ഗളുരു അർബൻ ജില്ലയാണ്. 122 രോഗികൾ.

bangalore malayali news portal join whatsapp group

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ ഒരു മലയാളിയും ഉണ്ട്. മണിപ്പാൾ ആശുപത്രിയിൽ ചികിത്സ തേടിയ കേരളത്തിൽ നിന്നുള്ള 60 കാരിക്കാണ് ഇന്ന്കോ വിഡ് സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ പത്തു വയസിന് താഴെ 26 കുട്ടികൾ കൂടി ഉൾപ്പെടുന്നു. 15 പേർ കൂടി ഇന്ന് രോഗമുക്തി നേടി ആശുപത്രി വിട്ടതോടെ സംസ്ഥാനത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 571 ആയി. ഇപ്പോൾ ചികിത്സയിലുള്ളവരുടെ എണ്ണം 992 ആണ്. ഇന്ന്കോവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല .

നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group