ബെംഗളൂരു: കർണാടകയിൽ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് സംസ്ഥാന വ്യാപകമായി ഏർപ്പെടുത്തിയ 14 ദിവസത്തേക്കുള്ള കോവിഡ് കർഫ്യൂവിൽ പാലിക്കേണ്ട മാർഗനിർദേശങ്ങൾ ചീഫ് സെക്രട്ടറി ഇന്നലെ പുറപ്പെടുവിച്ചു. ഉത്തരവ്പ്രകാരമുള്ള പ്രധാന നിയന്ത്രണങ്ങളും ഇളവുകളും താഴെ കൊടുത്തിരിക്കുന്നവയാണ്.
വിമാന ട്രെയിൻ യാത്രകൾക്കായി ടാക്സി – ഓട്ടോ സർവീസുകൾ അടിയന്തിര ഘട്ടത്തിൽ അനുവദിക്കും
യാത്രാരേഖകളോട് കൂടിയ യാത്രകൾ മാത്രമേ അനുവദിക്കു
പ്രവർത്തിക്കാൻ അനുമതിയുള്ള സ്ഥാപനങ്ങളിലേക്ക് ജോലിയുമായി ബന്ധപ്പെട്ട് ആവശ്യത്തിലേക്ക് യാത്ര പോകുന്നവർ ജോലിയുമായി ബന്ധപ്പെട്ട തിരിച്ചറിയൽ കാർഡ് കൈയിൽ കരുതണം
എല്ലാ പൊതുപരിപാടികൾക്കും ആൾക്കാർ കൂടി ചേരുന്നതിനും വിലക്ക്
പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് അഡ്മിഷൻ ടിക്കറ്റ് യാത്രാരേഖയാക്കി പരീക്ഷാ കേന്ദ്രത്തിലേക്ക് യാത്ര ചെയ്യാം .
കെട്ടിട നിർമ്മാണ തൊഴിലാളികൾക്ക് അവരുടെ നിർമാണ ഏജൻസികൾ നൽകിയ പാസ് ഉപയോഗിച്ച് യാത്ര ചെയ്യാം
റെയിൽവേ, പോലീസ് വകുപ്പ്, ജയിൽ, ഫയർ ഫോഴ്സ്, വൈദ്യുതി, ജലവിതരണം എന്നിങ്ങനെയുള്ള അവശ്യ വിഭാഗങ്ങളിൽ പെട്ട സ്ഥാപനങ്ങൾക്കും ബാങ്ക്, ട്രഷറി എന്നിവയും പ്രവർത്തിക്കും.
ബിബിഎംപി, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, ഡെപ്യൂട്ടി കമ്മീഷണർ ഓഫിസുകൾ, വിധാൻ സൗധയിലെ ഓഫീസുകൾ എന്നിവ ഹൈക്കോടതിയുടെ മാർഗനിർദേശമനുസരിച്ച് പ്രവർത്തിക്കാം
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഓഫിസുകൾ, കേന്ദ്ര സർക്കാർ ഓഫീസുകൾ, മൈക്രോ ഫിനാൻസ് ഓഫീസുകൾ എന്നിവ പ്രവർത്തിക്കാം.
കൃഷിയും അനുബന്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടവക്കും അനുമതി