Home തിരഞ്ഞെടുത്ത വാർത്തകൾ തലയ്ക്ക് മുകളില്‍ മകള്‍; കാണാതായ മകളെ തിരഞ്ഞ് നെട്ടോട്ടമോടി പിതാവ്

തലയ്ക്ക് മുകളില്‍ മകള്‍; കാണാതായ മകളെ തിരഞ്ഞ് നെട്ടോട്ടമോടി പിതാവ്

തിരക്കുപിടിച്ച ഒരു സ്റ്റേഡിയത്തിനു പുറത്ത് വെച്ച്‌ തന്റെ മകളെ കാണാതായെന്ന പരിഭ്രാന്തിയില്‍ നെട്ടോട്ടമോടുന്ന ഒരു അച്ഛന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചിരിയും ചിന്തയും പടർത്തിക്കൊണ്ട് അതിവേഗം പ്രചരിക്കുന്നത്.എന്നാല്‍ യഥാർഥത്തില്‍ കുട്ടി മറ്റെവിടെയുമല്ല, അദ്ദേഹത്തിന്റെ തോളില്‍ ഇരുക്കുന്നുണ്ടായിരുന്നു. ചുറ്റുമുള്ള പരിസരങ്ങളില്‍ മകളെ തിരഞ്ഞ് അദ്ദേഹം പരിഭ്രാന്തനാകുമ്പോള്‍, അച്ഛന്റെ തലയ്ക്ക് മുകളിലിരുന്ന് കുസൃതിച്ചിരിയോടെ എല്ലാം കണ്ട് രസിക്കുകയായിരുന്നു ആ കുഞ്ഞ്.നിമിഷങ്ങള്‍ക്കകം സത്യം തിരിച്ചറിഞ്ഞതോടെ ആ അച്ഛന്റെ മുഖത്തുണ്ടായ ആശ്വാസം കാണുന്നവരുടെ പോലും കണ്ണുനിറയ്ക്കുന്നതായിരുന്നു. ഒരു ജാപ്പനീസ് സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ഈ ദൃശ്യങ്ങള്‍ പുറത്തുവന്നത്.

കുട്ടികളെ വളർത്തുന്നതിനിടയില്‍ മാതാപിതാക്കള്‍ക്ക് സംഭവിക്കാറുള്ള കടുത്ത മാനസിക-ശാരീരിക ക്ഷീണവും അത് വരുത്തിവെക്കുന്ന ഇത്തരം മറവികളും എത്രത്തോളം സ്വാഭാവികമാണെന്ന് ഈ ദൃശ്യങ്ങള്‍ ഓർമ്മിപ്പിക്കുന്നു.ഈ വീഡിയോയ്ക്ക് താഴെ സമാനമായ നിരവധി അനുഭവങ്ങളാണ് മറ്റ് മാതാപിതാക്കളും പങ്കുവെക്കുന്നത്. കുട്ടികളെ സ്കൂളിലാക്കാൻ മറന്നുപോയതും, കയ്യിലിരിക്കുന്ന സാധനങ്ങള്‍ തിരഞ്ഞ് വീട് മുഴുവൻ അലഞ്ഞതുമായ തങ്ങളുടെ അബദ്ധങ്ങള്‍ പലരും കമന്റുകളായി കുറിച്ചിട്ടുണ്ട്.ഒരു നിമിഷം നെഞ്ചിടിപ്പ് കൂട്ടിയെങ്കിലും, ഒടുവില്‍ സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും നിമിഷമായി മാറിയ ഈ വീഡിയോ കുടുംബബന്ധങ്ങളുടെ ആഴവും കുട്ടിക്കാലത്തെ ഇത്തരം സുന്ദരമായ ഓർമ്മപ്പെടുത്തലുകളെയും അടയാളപ്പെടുത്തുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group