Home തിരഞ്ഞെടുത്ത വാർത്തകൾ ‘ആ ലെഗ് പീസ് ഇങ്ങെടുക്ക്’, ജനങ്ങള്‍ മഴക്കെടുതിയില്‍ വലയുന്നതിനിടെ മുഖ്യമന്ത്രി പൊന്നാനിയില്‍ വിരുന്നില്‍ പങ്കെടുത്തതില്‍ കടുത്ത വിമര്‍ശനം

‘ആ ലെഗ് പീസ് ഇങ്ങെടുക്ക്’, ജനങ്ങള്‍ മഴക്കെടുതിയില്‍ വലയുന്നതിനിടെ മുഖ്യമന്ത്രി പൊന്നാനിയില്‍ വിരുന്നില്‍ പങ്കെടുത്തതില്‍ കടുത്ത വിമര്‍ശനം

by ടാർസ്യുസ്

മലപ്പുറം: സംസ്ഥാനം മഴക്കെടുതിയില്‍ വലയുമ്പോള്‍ മുഖ്യമന്ത്രി വിഡി സതീശൻ പൊന്നാനിയില്‍ മുസ്ലീംലീഗ് നേതാവിന്റെ വീട്ടില്‍ വിരുന്നില്‍ പങ്കെടുത്തതില്‍ രൂക്ഷ വിമർശനം.മുസ്ലീം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഫൈസല്‍ ബഫാഖി തങ്ങളുടെ പൊന്നാനിയിലെ വീട്ടിലായിരുന്നു മുഖ്യമന്ത്രി ഉച്ചഭക്ഷണത്തിനെത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പ്രതിപക്ഷം ഉള്‍പ്പെടെ വിമർശനവുമായി രംഗത്തെത്തിയത്. ഫൈസല്‍ ബഫാഖിയാണ് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഇതിന് താഴെയായിരുന്നു കടുത്ത വിമർശനങ്ങള്‍.എല്‍ഡിഎഫ് സർക്കാരിന്റെ കാലത്ത് എല്ലാ പരിപാടികളും ക്യാൻസല്‍ ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ ഏകോപിപ്പിച്ചുവെന്നും എന്നാല്‍ ജനം രൂക്ഷമായ മഴക്കെടുതിയില്‍ ദുരിതം പേറുമ്പോള്‍ ഇപ്പോഴത്തെ മുഖ്യമന്ത്രി വിഡി സതീശൻ വിരുന്നുണ്ട് നടക്കുകയാമെന്നുമായിരുന്നു പ്രധാന വിമർശനം. ‘അന്ന്: മുഖ്യമന്ത്രി മുൻ നിശ്ചയിച്ച പരിപാടികളെല്ലാം ക്യാൻസല്‍ ചെയ്തു. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനത്തിന് നേരിട്ട് നേതൃത്വം നല്‍കുന്നു.

മന്ത്രിമാരോട് അവർക്ക് ചുമതലയുള്ള ജില്ലകളില്‍ ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാൻ നിർദ്ദേശം നല്‍കി. ഇന്ന് : ആ ലെഗ് പീസ് ഇങ്ങെടുക്ക്’ എന്നാണ് സ്ഥിതി’ എന്നായിരുന്നു മുൻ എംഎല്‍എ വികെ പ്രശാന്തിന്റെ പരിഹാസം.എഎ റഹിം എംപിയും കടുത്ത വിമർശനവുമായി രംഗത്തെത്തി. ‘സത്യത്തില്‍ മുഖ്യമന്ത്രിയുടെ വീഡിയോ അദ്യം വിശ്വസിക്കാനായില്ല. വിവിധ ജില്ലകള്‍ വെള്ളത്തിലായി മനുഷ്യർ ആശങ്കയിലായിരിക്കുമ്പോള്‍ മുഖ്യമന്ത്രി ഈ ഔചിത്യമില്ലായ്മ കാണിക്കുമെന്ന് കരുതിയില്ല, ഇങ്ങനെ സ്വകാര്യ വിരുന്നുണ്ണാൻ പോകുമെന്ന് വിചാരിച്ചില്ല. മുൻ മാതൃകകള്‍ അങ്ങനെയല്ല. ഉദ്യോഗസ്ഥർക്കും ജനങ്ങള്‍ക്കും വേണ്ട ആത്മവിശ്വാസം പകരേണ്ട സമയമാണ്. ആയിരക്കണക്കിന് കുടുംബങ്ങള്‍ പ്രളയത്തിന്റെ ദുരിതത്തില്‍ കഴിയുന്ന ഈ സമയത്ത്, ജനങ്ങള്‍ പ്രതീക്ഷിച്ചത് നേതൃത്വം, ഇടപെടല്‍, ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനം എന്നതൊക്കെയാണ്. പ്രതിസന്ധിയുടെ വേളയില്‍ സല്‍ക്കാരങ്ങളല്ല, ഉത്തരവാദിത്തമാണ് മുഖ്യമന്ത്രിയുടെ മുൻഗണനയാകേണ്ടത്’ എന്നായിരുന്നു റഹിമിന്റെ വിമർശനം. കടുത്ത വിമർശനമാണ് ഉയരുന്നതെങ്കിലും മുഖ്യമന്ത്രിയോ കോണ്‍ഗ്രസ് നേതാക്കളോ ഇതിനോട് പ്രതികരിച്ചിട്ടില്ല.

You may also like

error: Content is protected !!
Join Our WhatsApp Group