Home Featured തന്റെ രക്തം കയറ്റിയ പിതാവിന് 25 വയസ് കുറഞ്ഞു! അവകാശവാദവുമായി കോടികൾ ചെലവിട്ട് നിത്യയൗവനത്തിന് ശ്രമിക്കുന്ന കോടീശ്വരൻ

തന്റെ രക്തം കയറ്റിയ പിതാവിന് 25 വയസ് കുറഞ്ഞു! അവകാശവാദവുമായി കോടികൾ ചെലവിട്ട് നിത്യയൗവനത്തിന് ശ്രമിക്കുന്ന കോടീശ്വരൻ

by admin

അമേരിക്കയിലെ കോടീശ്വരനായ സംരംഭകൻ കോടികൾ ചെലവിട്ട് വാർത്തകളിലിടം പിടിച്ചിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഒരു അവകാശവാദമാണ് ചർച്ചയാകുന്നത്. തന്റെ രക്തത്തിലെ പ്ലാസ്മ അച്ഛന് ദാനം ചെയ്തതിലൂടെ അദ്ദേഹത്തിന് 25 വയസ് കുറഞ്ഞതായാണ് ബ്രയാൻ ജോൺസണെന്ന സോഫ്റ്റ്‌വെയർ സംരംഭകൻ അവകാശപ്പെടുന്നത്.

കാലിഫോർണിയ ആസ്ഥാനമായ ‘കേർണൽകോ’ ബയോടെക് കമ്പനിയുടെ സി.ഇ.ഒയാണ് ബ്രയാൻ. ഇയാൾ 18 വയസുകാരന്റെ ശരീരം ലഭിക്കാനായി ഓരോ വർഷവും 2 മില്യൺ ഡോളർ (16 കോടി രൂപ) ചിലവാക്കുന്നത് വലിയ വാർത്തയായിരുന്നു മുൻപ്.തന്റെ ഒരു ലിറ്റർ രക്ത പ്ലാസ്മ പിതാവുമായി പങ്കിട്ടതിന് ശേഷമുള്ള ഫലങ്ങൾ പങ്കിട്ടാണ് എക്‌സിൽ (ട്വിറ്റർ) ബ്രയാൻ അവകാശവാദം ഉന്നിച്ചത്. 70കാരനായ പിതാവ് ഇപ്പോൾ 46കാരന്റെ ചുറുചുറുക്കിലേക്ക് എത്തിയെന്നാണ് ബ്രയാൻ പറയുന്നത്.

”എന്റെ സൂപ്പർ രക്തം അച്ഛന്റെ പ്രായം 25 വയസ്സ് കുറച്ചു. എന്റെ പ്ലാസ്മയുടെ 1 ലിറ്റർ ലഭിച്ചതിന് ശേഷം, എന്റെ 70 വയസുകാരനായ പിതാവിന്റെ വാർദ്ധക്യത്തിന്റെ വേഗത 25 വർഷത്തിന് തുല്യമായി കുറഞ്ഞു, തെറാപ്പി കഴിഞ്ഞ് ആറ് മാസത്തിന് ശേഷവും ആ നിലയിൽ തുടരുന്നു.”

”എന്താണ് ഇതിനർത്ഥം പ്രായം കൂടുംതോറും അതിവേഗത്തിൽ വാർദ്ധക്യം നമ്മെ പിടികൂടും. എന്നാൽ, എന്റെ പ്ലാസ്മയുടെ 1 ലിറ്റർ ലഭിച്ചതിന് ശേഷം, ഇപ്പോൾ 46 വയസ്സുകാരന്റെത് പോലെയാണ് പിതാവിന് പ്രായമാകുന്നത്. മുമ്പ്, അത് 71 വയസ്സിലേക്കായിരുന്നു. ഞാനാണ് പിതാവിന്റെ ബ്ലഡ് ബോയ്.”

”എന്റെ സൂപ്പർ പ്ലാസ്മ ആവശ്യപ്പെടുന്നതിന് മുമ്പ്, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം: ഒരു ബയോമാർക്കർ മാത്രമാണ് ഇവിടെ വിലയിരുത്തുന്നത്. എന്റെ അച്ഛന്റെ വാർദ്ധക്യത്തിന്റെ കുറഞ്ഞ വേഗത എത്രത്തോളം നിലനിൽക്കുമെന്ന ഒരു തുറന്ന ചോദ്യമുണ്ട്. ഇതുവരെ ആറുമാസമായി (ഇത് ശ്രദ്ധേയമാണ്).

600 മില്ലി ലിറ്റർ പ്ലാസ്മ നീക്കം ചെയ്തതുകൊണ്ടാണോ അതോ എന്റെ പ്ലാസ്മയുടെ 1 ലീറ്റർ സ്വീകരിച്ചതുകൊണ്ടാണോ എന്റെ അച്ഛന്റെ പ്രായമാകുന്നതിന്റെ വേഗത കുറയുന്നത് എന്ന് അറിയില്ല. അതോ രണ്ടും കൂടിച്ചേർന്നതോ

ഈ കാലയളവിൽ അച്ഛൻ മറ്റ് ഇടപെടലുകളൊന്നും നടത്തിയിട്ടില്ല എന്നും ബ്രയാൻ എക്‌സിൽ കുറിച്ചിട്ടുണ്ട്. ബ്രയാന്റെ നിത്യയൗവനം പ്രാപിക്കാനായുള്ള ശ്രമങ്ങൾ പ്രൊജക്ട് ബ്ലൂപ്രിന്റ് എന്നാണ് സ്വയം വിളിക്കുന്നത്. ‘പ്രോജക്റ്റ് ബ്ലൂപ്രിന്റ്’ മുഖേന ഇതുവരെ തന്റെ എപ്പിജെനെറ്റിക് പ്രായം 5.1 വർഷം കുറച്ചതായും ബ്രയാൻ അവകാശപ്പെടുന്നു. 47 കാരനാണ് ബ്രയാൻ ജോൺസൺ.

തന്റെ ശരീരത്തിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി 30 ഡോക്ടർമാരുടെയും മെഡിക്കൽ വിദഗ്ധരുടെയും ഒരു ടീമിനെ തന്നെ കൂടെ കൂട്ടിയിട്ടുണ്ട്. അവരാണ് ജോൺസന്റെ ഓരോ അവയവങ്ങളുടെയും പ്രായമാകുന്ന പ്രക്രിയയെ പിടിച്ചുനിർത്താൻ ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

You may also like

error: Content is protected !!
Join Our WhatsApp Group