ബെംഗളൂരു: ബെലഗാവി ജില്ലയിലെപഞ്ചസാര ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ച് രണ്ട് തൊഴിലാളികൾ മരിച്ചു. മരകുമ്പി ഗ്രാമത്തിലെ ഇനാംദാർ പഞ്ചസാര ഫാക്ടറിയിലാണ് പൊട്ടിത്തെറി നടന്നത്. ബുധനാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.എട്ട് പേർക്ക് പരുക്കേറ്റു. ഇതിൽ നാല് പേരുടെ നില ഗുരുതരമാണെന്ന് ബെലഗാവി റൂറൽ ജില്ല സൂപ്രണ്ട് കെ. രാമരാജൻ പറഞ്ഞു. എട്ടു പേരെയും ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട് പൊട്ടിത്തെറിയുടെ കാരണം അറിവായിട്ടില്ല.