ബെംഗളൂരു: മെട്രോയുടെ നിർദിഷ്ട യെല്ലോലൈനിൽ സർവീസ് നടത്താനിരിക്കുന്ന ഡ്രൈവറില്ലാ മെട്രോ ട്രെയിനിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് ബി.എം.ആർ.സി.എൽ. 14-ന് നഗരത്തിലെത്തിച്ച മെട്രോകോച്ചുകളുടെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. ചൈനയിൽ നിന്ന് ചെന്നൈ തുറമുഖത്തെത്തിച്ച കോച്ചുകൾ റോഡ് മാർഗം ബെംഗളുരുവിലെത്തിക്കുകയായിരുന്നു. ഹെബ്ബഗൊഡി ഡിപ്പോയിലാണ് കോച്ചുകൾ സൂക്ഷിച്ചിരിക്കുന്നത്. മാസങ്ങൾ നീണ്ടുനിൽക്കുന്ന പരീക്ഷണയോട്ടങ്ങൾക്കുശേഷമാണ് ഡ്രൈവറില്ലാ മെട്രോ സർവീസ് നടത്തുകയെന്ന് ബി.എം.ആർ.സി.എൽ. അധികൃതർ അറിയിച്ചു. ആർ.വി. റോഡ് മുതൽ ബൊമ്മെസാന്ദ്രവരെയാണ് യെല്ലോലൈൻ.
അല്‍ അസര്‍ മെഡിക്കല്‍ കോളേജില്‍ അപൂര്‍വ ശസ്ത്രക്രിയ
അല്‍ അസര്‍ മെഡിക്കല്‍ കോളേജ് ആന്‍ഡ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ 8 കി.ഗ്രാം. ഭാരമേറിയ അണ്ഡാശയ മുഴ വിജയകരമായി പുറത്തെടുത്തു.ഇടുക്കി സ്വദേശിനിയായ 40 കാരിയാണ് ശസ്ത്രക്രിയയ്ക്ക് വിധേയയായത്. കഴിഞ്ഞ കുറെ നാളുകളായി ഈ ട്യൂമര്‍ മൂലം ബുദ്ധിമുട്ട് അനുഭവിച്ചു വരികയായിരുന്നു.കൂടാതെ തൈറോയ്ഡ്, രക്താതിസമ്മര്‍ദ്ദവും മുമ്ബ് രണ്ട് പ്രസവ ശസ്ത്രക്രിയ ചെയ്തതിനാലും അണ്ഡാശയ മുഴ നീക്കം ചെയ്യല്‍ വലിയ വെല്ലുവിളി ആയിരുന്നു. ഗൈനക്കോളജി വിഭാഗം മേധാവി ഡോ. റ്റി.ജെ. പൂര്‍ത്തീകരിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി സുഖം പ്രാപിച്ചു വരുന്നു.