Home Featured ബെംഗളൂരു – ഋഷികേശ് സ‍‍ര്‍വീസ് ജൂണ്‍ 19ന് ആരംഭിക്കും

ബെംഗളൂരു – ഋഷികേശ് സ‍‍ര്‍വീസ് ജൂണ്‍ 19ന് ആരംഭിക്കും

by admin

കർണാടകയിലെ ബെംഗളൂരുവിനും ഉത്തരാഖണ്ഡിലെ ഋഷികേശിനുമിടയില്‍ ആദ്യമായി നേരിട്ട് സർവീസ് ആരംഭിക്കാൻ ഇന്ത്യൻ റെയില്‍വേ.2025 ജൂണ്‍ 19ന് ട്രെയിൻ സർവീസ് ആരംഭിക്കും. ട്രെയിൻ നമ്ബർ 06597/06598 എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ സർവീസ് ഉത്തരാഖണ്ഡ് സന്ദർശിക്കാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്ക് ഏറെ ഗുണകരമാകും. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്നതിന് ഇത് സഹായിക്കുകയും ചെയ്യും.യശ്വന്ത്പൂർ-ഋഷികേശ് എക്സ്പ്രസ് സ്പെഷ്യല്‍ (06597) ജൂണ്‍ 19, 26, ജൂലൈ 3 തീയതികളില്‍ രാവിലെ 7 മണിക്ക് ബെംഗളൂരുവിലെ യശ്വന്ത്പൂരില്‍ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10:20 ന് ഋഷികേശില്‍ എത്തിച്ചേരും.

ട്രെയിൻ നമ്ബർ 06598 ജൂണ്‍ 21, 28, ജൂലൈ 5 തീയതികളില്‍ വൈകുന്നേരം 5:55 ന് ഋഷികേശില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം വൈകുന്നേരം 7:45 ന് യശ്വന്ത്പൂരില്‍ തിരിച്ചെത്തും. നാഗ്പൂർ, ഭോപ്പാല്‍, ആഗ്ര, ഹരിദ്വാർ തുടങ്ങിയ പ്രധാന നഗരങ്ങളിലൂടെയാണ് ട്രെയിൻ സഞ്ചരിക്കുക.എസി ഫസ്റ്റ് ക്ലാസ്, എസി 2 ടയർ, എസി 3 ടയർ, സ്ലീപ്പർ ക്ലാസ്, ജനറല്‍ അണ്‍റിസർവ്ഡ് കോച്ചുകള്‍ എന്നിവയുള്‍പ്പെടെ വ്യത്യസ്ത യാത്രക്കാർക്ക് അനുയോജ്യമായ നിരവധി സൗകര്യങ്ങള്‍ ഈ ട്രെയിൻ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഓണ്‍ബോർഡ് കാറ്ററിംഗ് സേവനങ്ങളും ഇ-കാറ്ററിംഗ് ഓപ്ഷനുകളും ട്രെയിനില്‍ ലഭ്യമാകും. യാത്രക്കാർക്ക് മനോഹരമായ കാഴ്ചകള്‍ ആസ്വദിക്കാനായി വലിയ ജനാലകളാണ് നല്‍കിയിരിക്കുന്നത്.മണിക്കൂറില്‍ 130 കിലോമീറ്ററായിരിക്കും ട്രെയിനിന്റെ പരമാവധി വേഗത. യശ്വന്ത്പൂർ-ഋഷികേശ് എക്സ്പ്രസ് സ്പെഷ്യലിനുള്ള ടിക്കറ്റുകള്‍ ഇന്ത്യൻ റെയില്‍വേയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ റെയില്‍വേ ടിക്കറ്റ് കൗണ്ടറുകളിലോ ബുക്ക് ചെയ്യാം.

You may also like

error: Content is protected !!
Join Our WhatsApp Group