Home Featured ട്രെയിൻ ശനിയാഴ്ചത്തേക്ക് മാറ്റി: സീറ്റുകൾ ഇനിയും ബാക്കി:ബുക്ക് ചെയ്യുന്നതെങ്ങനെയെന്നു നോക്കാം

ട്രെയിൻ ശനിയാഴ്ചത്തേക്ക് മാറ്റി: സീറ്റുകൾ ഇനിയും ബാക്കി:ബുക്ക് ചെയ്യുന്നതെങ്ങനെയെന്നു നോക്കാം

by admin
bengaluru kerala(trivandrum train postponed to Saturday )

ബെംഗളൂരു : ഇന്ന് പുറപ്പെടാനിരുന്ന ബെംഗളൂരു – തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ ശനിയാഴ്ചത്തേക്ക് മാറ്റിയതായി നോർക്ക റൂട്സ് അറിയിച്ചു .

1500 ഓളം വരുന്ന സീറ്റുകളിൽ 600 മാത്രമേ ബുക്ക് ചെയ്തിട്ടുള്ളൂ എന്നും അനവധി സീറ്റുകൾ ഇനിയും ബാക്കിയുണ്ട് എന്നും ബുധനാഴ്ച നോർക്ക അറിയിച്ചിരുന്നു . ട്രെയിൻ പുറപ്പെടുന്ന സമയം പിന്നീട് അറിയിക്കുന്നതായിരിക്കും .

സുരക്ഷിതമായ രീതിയിൽ ട്രെയിൻ സർവ്വീസ് ലഭ്യമായപ്പോൾ അത്‌ ഉപയോഗപ്പെടുത്താൻ വളരെ കുറച്ചു പേരേ മുന്നോട്ട് വരുന്നുള്ളു. സ്റ്റേഷനിൽ ഇറങ്ങുന്ന യാത്രക്കാരെ സാമൂഹ്യ അകലം പാലിച്ചു തന്നെ വീടിന്റെ അടുത്തെത്തിക്കാൻ KSRTC ബസുകളും തയ്യാറായിരിക്കും. പിന്നെ എന്തു കൊണ്ടാണ് പലരും ട്രെയിൻ യാത്രക്ക് സന്നദ്ധമാകാത്തത്. ബസ് യാത്രക്ക് അവർ ചെലവഴിക്കുന്നതിന്റെ ചെറിയ ഒരംശം മതിയാകും ട്രെയിൻ യാത്രക്ക്. പോകേണ്ടവർ മുഴുവൻ പോയി കഴിഞ്ഞു എന്നാണോ കണക്കാക്കേണ്ടത്. കർണ്ണാടകത്തിൽ നിന്ന് നാട്ടിലേക്ക് പോകാൻ രജിസ്റ്റർ ചെയ്തവരുടെ എണ്ണം ഭീമമായിരുന്നു. എന്നാൽ രജിസ്റ്റർ ചെയ്തവരുടെ സംഖ്യയുമായി താരതമ്യം ചെയ്‌താൽ കേരളത്തിലെത്തിയവരുടെ എണ്ണം വളരെ കുറവാണ്.

നോർക്ക വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം അതിനായി www.registernorkaroots.org എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം , നോർക്ക വെബ്‌സൈറ്റിൽ അതിനായി പുതിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് .ട്രെയിനിൽ ടിക്കറ്റ് റിസർവേഷൻ ചെയ്യുന്നതിന് മുന്നോടിയായി നോർക്ക റൂട്സ് വഴിയോ കോവിഡ് ജാഗ്രത വെബ് സൈറ്റ് (https://covid19jagratha.kerala.nic.in) വഴിയോ ഉള്ള രജിസ്ട്രേഷൻ അത്യന്താപേക്ഷിതമാണ്.

bangalore malayali news portal join whatsapp group

മുകളിൽ പറഞ്ഞ പ്ലാറ്റുഫോമുകളിൽ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് നേരിട്ട് ടിക്കറ്റ് ബുക്കിങ്ങ് സൈറ്റിലേക്ക് നീങ്ങാവുന്നതാണ്. ടിക്കറ്റ് ബുക്കിങ്ങിനായി https://www.registernorkaroots.org എന്ന ലിങ്ക് സന്ദർശിച്ച ശേഷം Advance train booking എന്ന ഓപ്ഷൻ തിരഞ്ഞെടുത്തു ടിക്കറ്റ് പ്രീ ബുക്കിങ് ചെയ്യുന്നതിനുള്ള പണം അടക്കാവുന്നതാണ്. യാത്രക്കാരന് ടിക്കറ്റ് അനുവദിക്കുന്ന മുറക്ക് ട്രെയിൻ നമ്പർ യാത്രാ തിയതി, പുറപ്പെടുന്ന സമയം, പിഎൻആർ എന്നിവ എസ്എംഎസ് അയി രജിസ്റ്റേർഡ് മൊബൈൽ നമ്പറിൽ ലഭിക്കുന്നതാണ്. യാത്രാ നിരക്ക് (ചെയർ കാർ) Rs. 1000/ രൂപയാണ്.

ഒഴിച്ച് കൂടാൻ വയ്യാത്ത സാഹചര്യങ്ങളാലോ മറ്റു സാങ്കേതിക പ്രശ്നങ്ങളാലോ ടെയിൻ റദ്ദ് ചെയ്യുകയോ റെയിൽവേ ട്രെയിൻ സർവീസ് നടത്താത്ത പക്ഷമോ, ടിക്കറ്റ് തുക യാത്രക്കാരന്റെ അക്കൗണ്ടിലേക്കു തിരികെ നൽകുന്നതാണ്.

ഒട്രയിൻ പുറപ്പെടുന്ന സമയം സംബന്ധിച്ച അറിയിപ്പ് എസ്എംഎസ് അയി രജിസ്റ്റേർഡ് മൊബൈൽ നമ്പറിൽ ലഭിക്കും .

നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group