ബംഗളൂരു: ബൈക്കപകടത്തില്‍ പരിക്കേറ്റ യുവ ഫുട്ബാള്‍ താരം അന്തരിച്ചു. ബാബുസപാളയ പ്രകൃതി ടൗണ്‍ഷിപ് സ്വദേശി കൃഷ്ണമൂർത്തി-ശോഭ ദമ്ബതികളുടെ മകൻ കെ.മോനിഷ് (27) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് മോനിഷ് സഞ്ചരിച്ച ബൈക്ക് കെ.ആർ പുരത്ത് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. പരിക്രമ എഫ്.സി, ഡെക്കാൻ എഫ്.സി, യങ് ചലഞ്ചേഴ്സ് എഫ്.സി തുടങ്ങിയ ക്ലബുകള്‍ക്കായി ബൂട്ടണിഞ്ഞിരുന്നു. യുവതാരത്തിന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ അനുശോചിച്ചു.
രാജ്യത്ത് മൊബൈല്‍ ഫോണ്‍ താരിഫ് നിരക്കുകള്‍ കുത്തനെ വര്‍ദ്ധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്
ഡല്‍ഹി:ലോക് സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ രാജ്യത്ത് മൊബൈല്‍ ഫോണ്‍ താരിഫ് നിരക്കുകള്‍ കുത്തനെ വർദ്ധിച്ചേക്കുമെന്ന് റിപ്പോർട്ട്.രാജ്യത്തെ ടെലികോം കമ്ബനികള്‍ മൊബൈല്‍ താരിഫുകള്‍ 20 ശതമാനം വരെ വർദ്ധിപ്പിക്കാനൊരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്.2024 ന്റെ പകുതിയോടെ തന്നെ പ്രതിമാസ പ്ലാനുകള്‍ക്ക് നിലവിലത്തേക്കാള്‍ കൂടുതല്‍ പണം നല്‍കേണ്ടിവരും. 5G-അടിസ്ഥാനത്തിലാകും താരിഫുകള്‍ പരിഷ്കരിച്ച് അവതരിപ്പിക്കുകയെന്നാണ് സൂചന.ആഗോള ബ്രോക്കറേജ് സ്ഥാപനമായ സി.എല്‍.എസ്.എയുടെ റിപ്പോർട്ടില്‍ 2024 താരിഫ് വർദ്ധനയുടെ വർഷമായിരിക്കുമെന്ന് സൂചിപ്പിക്കുന്നുണ്ട്. മൊബൈല്‍ താരിഫുകളില്‍ അവസാനമായി വൻ തോതില്‍ വർദ്ധനവുണ്ടായത് 2021-ലാണ്.
എന്നാലും ചില സർക്കിളുകളില്‍ പ്രീപെയ്ഡ് മേഖലയില്‍ കമ്ബനികള്‍ താരിഫ് പരിഷ്കരിച്ചിരുന്നു.ഉപഭോക്താക്കളില്‍ നിന്നും ഇപ്പോള്‍ ലഭിക്കുന്ന വരുമാനം വർധിപ്പിക്കേണ്ട സാഹചര്യമാണുള്ളതെന്നാണ് കമ്ബനികളുടെ നിലപാട്. സർവിസ് മെച്ചപ്പെടുത്താൻ കൂടുതല്‍ നിക്ഷേപം നടത്തണമെന്നും കമ്ബനികള്‍ വിശദീകരിക്കുന്നു