Home Featured വനിതാ പെയിങ് ഗസ്റ്റ് സ്ഥാപനങ്ങളിൽ നിയന്ത്രണം കടുപ്പിച്ചു ബെംഗളൂരു കോർപ്പറേഷൻ

വനിതാ പെയിങ് ഗസ്റ്റ് സ്ഥാപനങ്ങളിൽ നിയന്ത്രണം കടുപ്പിച്ചു ബെംഗളൂരു കോർപ്പറേഷൻ

ബെംഗളൂരു: ബെംഗളൂരുവിൽ അടുത്തിടെ പെയിങ് ഗസ്റ്റ് (പി.ജി.) സ്ഥാപനത്തിൽ യുവതി കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ വനിതാ പി.ജി.കൾക്ക് മാർഗനിർദേശങ്ങളുമായി ബെംഗളൂരു കോർപ്പറേഷൻ. പ്രവേശനകവാടത്തിലും പുറത്തേക്കുള്ള വാതിലിലും സി.സി.ടി.വി. ക്യാമറകൾ വേണമെന്നതാണ് പ്രധാന നിബന്ധന. സി.സി.ടി.വി. ദൃശ്യങ്ങൾ സൂക്ഷിച്ചുവെക്കണം. പി.ജി.യിൽ താമസിക്കുന്ന ഓരോരുത്തർക്കും കുറഞ്ഞത് 70 ചതുരശ്രയടി സ്ഥലം ലഭ്യമാക്കണമെന്നും നിർദേശമുണ്ട്. പി.ജി.യിൽ എത്രപേരെ താമസിപ്പിക്കാമെന്നതിന്റെ അടിസ്ഥാനത്തിലാണ് ലൈസൻസ് അനുവദിക്കുക.

അമിതമായി ആളുകളെ താമസിപ്പിക്കുന്നത് ഒഴിവാക്കാനാണിത്.നഗരത്തിലെ എല്ലാ പെയിങ് ഗസ്റ്റ് സ്ഥാപനങ്ങളും ബി.ബി.എം.പി. ആക്ട് 2020-ന്റെ 305-ാം വകുപ്പുപ്രകാരം ലൈസൻസ് പുതുക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. പി.ജി. ഉടമകൾ നിബന്ധനകൾ ലംഘിച്ചാൽ ലൈസൻസ് റദ്ദാക്കും.മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ ആറുമാസം കൂടുമ്പോഴും സോണൽ ഹെൽത്ത് ഓഫീസർമാർ, മെഡിക്കൽ ഓഫീസർമാർ, സീനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവർ പരിശോധന നടത്തും.

കഴിഞ്ഞ മാസം കോറമംഗലയിൽ ബിഹാർ സ്വദേശിനിയെ പി.ജി. മുറിയിലെത്തി യുവാവ് കുത്തിക്കൊലപ്പെടുത്തിയിരുന്നു. ഇതിനുശേഷം വനിതാ പി.ജി.കളിൽ സുരക്ഷ വർധിപ്പിക്കണമെന്ന് ആവശ്യമുയർന്നിരുന്നു.

പട്ടിണിയാണ് സാര്‍’,സബ് ഇന്‍സ്‌പെക്ടര്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത് ഉരുളക്കിഴങ്ങ്

കേസ് ഒത്തുതീര്‍പ്പാക്കാനായി സബ് ഇന്‍സ്‌പെക്ടര്‍ ചോദിച്ച കൈക്കൂലി അഞ്ച് കിലോ ഉരുളക്കിഴങ്ങ്. ഉത്തര്‍പ്രദേശിലെ കനൗജിലാണ് സംഭവം.കൈക്കൂലി ചോദിക്കുന്നതിന്റെ ഓഡിയോ വ്യാപകമായി പ്രചരിച്ചതോടെ ചാപുണ്ണ ഔട്ട് പോസ്റ്റിലെ സബ് ഇന്‍സ്‌പെക്ടര്‍ രാം കൃപാല്‍ സിങിന് കിട്ടിയത് സസ്‌പെന്‍ഷന്‍. ഓഡിയോ ഇങ്ങനെ; ‘സാര്‍, കേസ് തീര്‍ക്കാന്‍ രണ്ട് കിലോ ഉരുളക്കിഴങ്ങ് തരാനേ നിവൃത്തിയുള്ളു’അതുപറ്റില്ല, 5 കിലേയെന്നല്ലേ പറഞ്ഞത്” പട്ടിണിയാണ് സാര്‍”അങ്ങനെ പറഞ്ഞാല്‍ പറ്റില്ല, 3 കിലോ പിന്നീട് തരേണ്ടി തരും’.

കൈക്കൂലി ആവശ്യപ്പെട്ടുകൊണ്ടുളള രാം കൃപാല്‍ സിംഗിന്റെ ശബ്ദസന്ദേശം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സൗരിഖ് പൊലീസ് സ്റ്റേഷനു കീഴിലുള്ള ഭവല്‍പൂര്‍ ചാപുണ്ണ ചൗക്കിയിലെ സബ് ഇന്‍സ്പെക്ടറാണ് രാം കൃപാല്‍ സിംഗ്. കേസ് ഒത്തുതീര്‍പ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇയാള്‍ അയച്ച ശബ്ദസന്ദേശത്തിലാണ് കൈക്കൂലിയായി 5 കിലോ ഉരുളക്കിഴങ്ങ് വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

ഉരുളക്കിഴങ്ങ് എന്നെടുത്ത് പറയാതെ കോഡ് ഭാഷയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. രാം കൃപാല്‍ സിംഗിന്റെ ആവശ്യം കേട്ട ഉടനെ തനിക്ക് 5 കിലോ നല്‍കാനുളള ശേഷി ഇല്ലെന്ന് കക്ഷി പറയുന്നതും ശബ്ദസന്ദേശത്തില്‍ കേള്‍ക്കാം. അവസാനം 3 കിലോ ഉരുളക്കിഴങ്ങ് കൈക്കൂലിയായി നല്‍കാം എന്ന വ്യവസ്ഥയിലാണ് ഇരുവരും തമ്മിലുളള ശബ്ദസന്ദേശം അവസാനിക്കുന്നത്.

അതേസമയം ഓഡിയോ വൈറലായതോടെ രാം കൃപാല്‍ സിംഗിനെ സസ്പെന്‍ഡ് ചെയ്യാന്‍ കനൗജ് എസ്പി അമിത് കുമാര്‍ ആനന്ദ് ഉത്തരവിട്ടു. തുടര്‍ന്ന് വകുപ്പുതല അന്വേഷണവും നിര്‍ദേശിച്ചിട്ടുണ്ട്. കേസിന്റെ അന്വേഷണ ചുമതല കനൗജ് സിറ്റിയിലെ സര്‍ക്കിള്‍ കമലേഷ് കുമാറിനാണ് നല്‍കിയിരിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group