ബെംഗളൂരു: നഗരത്തിൽ ശക്തമായ മഴ തുടരുന്നു. ഇന്നലെയും ശക്തമായി മഴ പെയ്തതോടെ റോഡുകളിലും താഴ്‌ന്ന പ്രദേശങ്ങളിലും വെള്ളം പൊങ്ങി. പല റോഡുകളും പുഴയായി മാറി.
കോവക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം 26000 ആളുകളിൽ: പ്രതീക്ഷയോടെ രാജ്യം
അഴുക്കുചാലുകളും കനാലുകളും കരകവിഞ്ഞ് വെള്ളം റോഡിലേക്കു കയറിയതോടെ പലയിടങ്ങളിലും ഗതാഗതക്കുരുക്കനുഭവപ്പെട്ടു. ഹൊസകേരഹള്ളി, എം.ജി. റോഡ്, ഓസ്റ്റിൻടൗൺ, വിവേക്‌നഗർ, കോറമംഗല, ശാന്തിനഗർ തുടങ്ങിയ സ്ഥലങ്ങളിൽ ഏറെ നേരം റോഡുകളിൽ വാഹനങ്ങൾക്കു മുന്നോട്ടുപോകാൻ പറ്റാത്ത അവസ്ഥയായിരുന്നു.
കോറമംഗല, ബൊമ്മനഹള്ളി തുടങ്ങിയ സ്ഥലങ്ങളിൽ വീടുകളിലും അപ്പാർട്ടുമെന്റുകളിലും വെള്ളം കയറി. അഴുക്കുചാൽ കരകവിഞ്ഞ് മലിനജലമാണ് പലയിടങ്ങളിലും കയറിയത്. റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ പലതും ഭാഗികമായി മുങ്ങി.
കേരള ആർ ടി സി അന്തർസംസ്ഥാന ബസിന്റെ യാത്രാ നിരക്കിൽ ഇളവ്
പലയിടങ്ങളിലും മരങ്ങൾ റോഡിലേക്കു വീണു. റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കു മുകളിലേക്കും മരങ്ങൾ വീണ് നാശനഷ്ടമുണ്ടായി. കഴിഞ്ഞ കുറച്ചുദിവസങ്ങളായി നഗരത്തിന്റെ പലഭാഗങ്ങളിലും ശക്തമായി മഴപെയ്തു വരികയാണ്. വരും ദിവസങ്ങളിലും നഗരത്തിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.