ബെംഗളൂരു: അയല്‍ക്കാരെ ക്രിസ്തുമതത്തിലേക്കു പരിവര്‍ത്തനം ചെയ്യുന്നതായി ആരോപിച്ച് ദലിത് കുടുംബത്തിന് നേരെ ആക്രമണം. ബെളഗാവിയിലുണ്ടായ അക്രമത്തില്‍ ദലിത് കുടുംബത്തിലെ അഞ്ച് പേര്‍ക്ക് പരുക്കേറ്റു. ഇവര്‍ എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരു സ്ത്രീയുടെ ദേഹത്തേക്കു തിളച്ച സാമ്ബാര്‍ ഒഴിക്കുകയും മറ്റൊരാളുടെ വസ്ത്രങ്ങള്‍ വലിച്ചു കീറുകയും ചെയ്തു.
ലൈംഗികത്തൊഴിലാളിയെന്നു വിളിച്ചെന്നും ആരോപണമുണ്ട്. ഇവരുള്‍പ്പെടെ 3 സ്ത്രീകളും 2 പുരുഷന്മാരുമാണ് ആശുപത്രിയില്‍. അക്രമികള്‍ ഒരാളുടെ സ്വര്‍ണമാല പൊട്ടിച്ചെടുത്തെന്നും പരാതി നല്കിയാല് കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തിയതായും ഇവര്‍ പറയുന്നു. ചുറ്റുമുള്ള വീടുകളില്‍ പ്രാര്‍ത്ഥനാ യോഗം നടത്തിയതു ചോദ്യം ചെയ്തായിരുന്നു അക്രമം. 7 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.