Home Featured തിങ്കളാഴ്ച മുതൽ പറക്കാം : ആരോഗ്യ സേതു നിര്‍ബന്ധം

തിങ്കളാഴ്ച മുതൽ പറക്കാം : ആരോഗ്യ സേതു നിര്‍ബന്ധം

by admin

മേയ് 25 തിങ്കളാഴ്ച മുതൽ ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചതിന് തൊട്ടുപിന്നാലെ യാത്രക്കാർക്കുള്ള സാൻഡേർഡ് ഓപ്പറേറ്റിങ് പാസീജ്യർ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ പ്രഖ്യാപിച്ചു. എയർപോർട്ട് ടെർമിനലിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് യാത്രക്കാർ നിർബന്ധമായും തെർമൽ സീനിങ് സോണിലൂടെ നടക്കണം.

എല്ലാവരുടെയും മൊബൈലുകളിൽ ആരോഗ്യ സേതു ആപ്ലിക്കേഷൻ ഉണ്ടായിരിക്കണം. എന്നാൽ 14 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ആപ്ലിക്കേഷൻ ആവശ്യമില്ല.

പ്രധാന നിർദേശങ്ങൾ

  • 14 വയസ്സിന് താഴെയുള്ള കുട്ടികളൊഴികെ യാത്രക്കാർക്ക് താപ പരിശോധന നടത്തണം. അവരുടെ മൊബൈലുകളിൽ ആരോഗ്യ സേ ആപ് ഉണ്ടായിരിക്കണം. ആപ് ഇല്ലാത്തപക്ഷം യാത്ര അനുവദിക്കില്ല. യാത്രക്കാർ പുറപ്പെടുന്നതിന് രണ്ടു മണിക്കൂർ മുൻപ് വിമാനത്താവളത്തിലെത്തണം.
  • വിമാനം പുറപ്പെടുന്നതിന് നാലു മണിക്കൂർ മുൻപ് വരെ യാത്രക്കാരെ ടെർമിനലിൽ അനുവദിക്കും.
  • സംസ്ഥാന സർക്കാരുകളും ഭരണകൂടങ്ങളും യാത്രക്കാർക്കും എയർലൈൻ ജീവനക്കാർക്കും പൊതുഗതാഗതവും സ്വകാര്യ ടാക്സികളും ഉറപ്പാക്കണം.
  • വ്യക്തിഗത വാഹനങ്ങളെയും ക്യാബുകളെയും മാത്രമേ യാത്രക്കാരും സ്റ്റാഫുകളും വിമാനത്താവളത്തിലേക്കോ അവിടെനിന്ന് കൊണ്ടുപോകാനോ അനുവദിക്കൂ
  • എല്ലാ യാത്രക്കാരും മാസ്കം കയ്യുറകളും ധരിക്കണം
  • യാത്രക്കാരുടെ ഇരിപ്പിടങ്ങളിൽ ശാരീരിക അകലം പാലിക്കുന്നതിന്, കസേരകൾ ടേപ്പ് ചെയ്യുകയോ അടയാളപ്പെടുത്തുകയോ ചെയ്യണം
  • ടെർമിനലിലോ ലോഞ്ചുകളിലോ പത്രങ്ങളോ മാസികകളോ നൽകില്ല.
  • കടുത്ത പനി, ശ്വാസംമുട്ട്, ചുമ എന്നിവയുള്ള ജീവനക്കാരെ വിമാനത്താവളത്തിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ല.

ആഭ്യന്തര പാസഞ്ചർ വിമാനങ്ങൾ പുനരാരംഭിക്കുമെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിങ് പുരി ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. ടിക്കറ്റ് നിരക്കിൽ വർധനവുണ്ടാകുമെന്നതിനാൽ മധ്യത്തിലെ സീറ്റ് ഒഴിഞ്ഞുകിടക്കുന്നത് പ്രായോഗികമല്ലെന്നും മന്ത്രി പറഞ്ഞു.അതേസമയം, രാജ്യാന്തര സർവീസുകൾ എപ്പോൾ പുനരാരംഭിക്കുമെന്ന് സർക്കാർ സൂചിപ്പിച്ചിട്ടില്ല. കോവിഡ് 19ന്റെ വ്യാപനം തടയുന്നതിനായി മാർച്ചിൽ രാജ്യവ്യാപക ലോക്സഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് വിമാന സർവീസുകൾ നിർത്തിവച്ചിരുന്നു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group