ബെംഗളൂരു :വൈറസ് വ്യാപന പ്രതിസന്ധിയിൽ പകച്ച് നിൽക്കുന്ന സാദാരണക്കാരിൽ സാദാരണക്കാരായ വീട്ടമ്മമാർക്ക് ആൾ ഇന്ത്യ കെഎംസിസി ബെങ്കളൂരു സെൻട്രൽ കമ്മറ്റിയുടെ പെരുന്നാൾ കൈനീട്ടം വ്യാഴാഴ്ച വൈകുന്നേരം താനീറോഡ് ഭാഗത്ത് വിതരണം നടത്തി.
കോവിഡ് ലോക്കഡോൺ കാരണം ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന 200 കുടുംബങ്ങൾക്ക് 1000 രൂപവെച്ച് ധന സഹായം ലഭിച്ചു.റംസാൻ വ്രതം അവസാനിക്കുകയും പെരുന്നാൾ അടുക്കുകയും ചെയ്ത സാഹചര്യത്തിലാണ് ബെംഗളൂരു എ ഐ കെഎംസിസി(AIKMCC) ധന സഹായം നടത്തിയത് . ഇതിനായ് 2 ലക്ഷം രൂപയാണ് സെൻട്രൽ കമ്മറ്റി നീക്കിവെച്ചത്.
താനീറോഡ് ഭാഗത്തുളള ഡി ജെ ഹളളി,ശാംപുര റോഡ്,കെ ജി ഹളളി,ഗോവിന്ദ പുര,സാറാ പാളയ,ഹെഗ്ഡെ നഗർ തുടങ്ങിയ സ്ഥലങ്ങളിൽ താമസക്കാരായ നിർധന കുടുബങ്ങൾക്കാണ് ധനസഹായ വിതരണം നടത്തിയത് .എം കെ നൗഷാദ് മുസ്ഥഫ താനീറോഡ് മുഹമ്മദ് ടി കെ വനിതാ വിഭാഗം പ്രവർത്തക സാജിദ താനീറോഡ് തുടങ്ങിയവർ നേതൃത്ത്വം നൽകി.
കോവിഡ് ലോക്കഡോൺ തുടങ്ങിയത് മുതൽ നിരവധി വാഹനങ്ങളിലായി ഒട്ടനവധി മലയാളികളെ നാട്ടിലെത്തിച്ചു കഴിഞ്ഞു ഇവർ , കൂടാതെ ഒറ്റപ്പെട്ടു കിടക്കുന്നവർക്കും അശരണർക്കും ഭക്ഷണവും മരുന്നുകളും യാത്ര സൗകര്യങ്ങളും ഉൾപ്പെടെ ഏർപ്പെടുത്തി AIKMCC ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് കാഴ്ച വെക്കുന്നത് . അതിനു വേണ്ടി കോവിഡ് വാർ റൂം സജ്ജമാക്കി ഹെല്പ് ഡെസ്കുകളിൽ ഊണും ഉറക്കവുമില്ലാതെ മലയാളികളുടെ ഫോൺ കോളുകൾ സ്വീകരിക്കുകയാണ് ബെംഗളൂരു AIKMCC യുടെ പോരാളികൾ .
- ബൊമ്മനഹള്ളി,ശിവാജി നഗർ,ബി.ടി.എം : ബംഗളുരുവിലെ ആക്ടീവ് കണ്ടെയ്ൻമെന്റ് സോണുകൾ ഏതൊക്കെയെന്നു നോക്കാം !
- കർണാടകയിൽ 10 വയസ്സിനു താഴെയുള്ള 26 കുട്ടികൾക്ക് കൂടി കോവിഡ്: ഒരു മലയാളിക്കും പോസിറ്റീവ്
- തിങ്കളാഴ്ച മുതൽ പറക്കാം : ആരോഗ്യ സേതു നിര്ബന്ധം
- കേരളത്തിൽ ഇന്ന് 24 പേർക്ക് കോവിഡ് : 8 പേർ രോഗമുക്തി നേടി
- ഇന്ന് പുറപ്പെടാനിരുന്ന ട്രെയിൻ ശനിയാഴ്ചത്തേക്ക് മാറ്റിയതായി നോർക്ക റൂട്സ് അറിയിച്ചു .സീറ്റുകൾ ബാക്കിയുണ്ട്.ബുക്ക് ചെയ്യുന്നതെങ്ങനെയെന്നു നോക്കാം
- വിടാതെ പിന്തുടർന്ന് കോവിഡ് : ഇന്നും പുതിയ 116 കേസുകൾ
- രണ്ടു അന്തർ സംസ്ഥാന ട്രെയിനുകൾക് അനുമതി നൽകി കർണാടക
- ഭൂകമ്പമല്ലെങ്കിൽ പിന്നെന്ത് ? ഉത്തരം നൽകി പ്രധിരോധ വകുപ്പ്
- ബാംഗ്ലൂരിലെ രണ്ട് പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ : അതീവ ജഗ്രത നിർദ്ദേശം
- കൈക്കൂലി നൽകി സർക്കാർ കൊറന്റൈനിൽ നിന്നും രക്ഷപ്പെടാം : പുതിയ അഴിമതിയുമായി ഉദ്യോഗസ്ഥർ
- ക്വാറന്റൈൻ വ്യവസ്ഥകൾ ഇളവുകൾ നൽകാൻ ഒരുങ്ങി സർക്കാർ
- കൂട്ട പിരിച്ചു വിടലുമായി കമ്പനികൾ :ബെംഗളൂരു ഐ ടി മേഖലയെ സാരമായി ബാധിക്കും
- ജൂണോടു കൂടി നമ്മുടെ നാട് ഗതാഗത രംഗത്തടക്കം സാധാരണ നില കൈവരിക്കും, പക്ഷെ വരാനിരിക്കുന്ന ഈ വലിയ ദുരന്തം ആരെങ്കിലും ശ്രദ്ധിച്ചാരുന്നോ?
- വ്യാഴാഴ്ച മുതൽ ബംഗളുരുവിൽ നിന്ന് കേരളത്തിലേക്ക് പ്രതിദിന ട്രെയിൻ
- കേരളത്തിൽ നിന്നുള്ളവർക്ക് കർണാടകയിലേക്ക് വരാം , ലോക്കഡൗൺ ഉത്തരവ് തിരുത്തി കർണാടക സർക്കാർ
നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/