Home Featured ബെംഗളൂരു: അഗ്നിപഥ് റിക്രൂട്മെന്റ് റാലിക്ക് ഹാസൻ ജില്ലാ സ്റ്റേഡിയത്തിൽ തുടക്കം.

ബെംഗളൂരു: അഗ്നിപഥ് റിക്രൂട്മെന്റ് റാലിക്ക് ഹാസൻ ജില്ലാ സ്റ്റേഡിയത്തിൽ തുടക്കം.

ബെംഗളൂരു: കരസേനയിലേക്കുള്ള സംസ്ഥാനത്തെ ആദ്യ അഗ്നിപഥ് റിക്രൂട്മെന്റ് റാലിക്ക് ഹാസൻ ജില്ലാ സ്റ്റേഡിയത്തിൽ തുടക്കമായി.ബെംഗളൂരു ഉൾപ്പെടെയുള്ള 14 ജില്ലകളിലെ ഉദ്യോഗാർഥികൾക്കാണ് 22 വരെ റിക്രൂട്മെന്റ്. ജനറൽ ഡ്യൂട്ടി, ടെക്നിക്കൽ, ട്രേഡ്സ്മാൻ, ക്ലാർക്ക്, സ്റ്റോർ കീപ്പർ തസ്തികകളിലേക്കുള്ള റികൂട്മെന്റിൽ 27152 ഉദ്യോഗാർഥികളാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.

തിരഞ്ഞെടുത്തവർക്കുള്ള പരിശീലനം ഡിസംബറിൽ ആരംഭിക്കും.11 ജില്ലകളിലേക്കുള്ള രണ്ടാം ഘട്ട റിക്രൂട്മെന്റ് റാലി സെപ്റ്റംബർ 1 മുതൽ 20 വരെ ഹാവേരി ജില്ലാ സ്റ്റേഡിയത്തിൽ നടക്കും.

നേത്രാവതി നദിയില്‍ നിന്ന് രക്ഷപ്പെടുത്തിയ 16കാരന്‍ ആശുപത്രിയില്‍ മരിച്ചു

മംഗ്‌ളുറു: ചൊവ്വാഴ്ച നേത്രാവതി നദിയില്‍ ബരിമര്‍ ഗ്രാമം കഗേകന ഭാഗത്ത് നിന്ന് നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന 16 കാരന്‍ ബുധനാഴ്ച മരിച്ചു.ബരിമര്‍ സ്വദേശിയും പിയുസി ഒന്നാം വര്‍ഷ വിദ്യാര്‍ഥിയുമായ രക്ഷണ്‍ ആണ് മരിച്ചത്.

മുഹര്‍റം അവധി ദിവസമായ ചൊവ്വാഴ്ച കുളിക്കാന്‍ ഇറങ്ങിയ രക്ഷണ്‍ ഒഴുക്കില്‍പെടുകയായിരുന്നു. അപകടം മനസിലാക്കിയ നാട്ടുകാര്‍ അഗ്നിസുരക്ഷാ സേനയുടെ സഹായത്തോടെ കരകയറ്റിയാണ് ആശുപത്രിയില്‍ എത്തിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group