തന്നെ മർദിച്ചും ഭീഷണിപ്പെടുത്തിയുമാണ് പോലീസ് മൊഴിയെടുത്തതെന്ന ആരോപണവുമായി സ്വർണക്കടത്ത് കേസില്‍ പ്രതിയായ നടി രന്യ റാവു.റവന്യു ഇന്റലിജൻസ് ഡയറക്ടറേറ്റ് (ഡിആർഐ) ഉദ്യോഗസ്ഥർക്കെതിരെയാണ് നടി പരാതി ഉന്നയിച്ചിരിക്കുന്നത്. കസ്റ്റഡിയില്‍ തന്നെ ആവർത്തിച്ച് മർദിച്ചും തന്റെ രണ്ടാനച്ഛനായ ഡിജിപി കെ. രാമചന്ദ്ര റാവുവിനെ കുടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയുമാണ് മൊഴികളില്‍ ഒപ്പുവെപ്പിച്ചതെന്ന് രന്യ റാവു പറഞ്ഞു. ഐഎഎൻഎസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.ജാമ്യാപേക്ഷ നിഷേധിക്കപ്പെട്ട രന്യ ഇപ്പോള്‍ ജുഡിഷ്യല്‍ കസ്റ്റഡിയിലാണ്.
റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റ് (ഡിആർഐ), സിബിഐ, എൻഫോഴ്സ് മെന്റ് ഡയറക്ടറേറ്റ് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്. കേസില്‍ ഡിജിപി രാമചന്ദ്ര റാവുവിന്റെ പങ്കും പോലീസിന് സംഭവിച്ച വീഴ്ചയും പരിശോധിക്കുന്നതിന് അഡീഷണല്‍ ചീഫ് സെക്രട്ടറി ഗൗരവ് ഗുപ്തയെ കർണാടക സർക്കാർ ചുമതലപ്പെടുത്തി.മാർച്ച് ആറിനാണ് അഡീഷണല്‍ ഡയറക്ടർ ജനറലിന് നല്‍കിയ കത്തില്‍ നടി ഡിആർഐ ഉദ്യോഗസ്ഥർക്കെതിരെ നടി ഗുരുതരആരോപണങ്ങള്‍ ഉന്നയിച്ചത്. അറസ്റ്റ് ചെയ്ത സമയം മുതല്‍ കോടതിയില്‍ ഹാജരാക്കുന്നതുവരെയുള്ള കാലയളവില്‍ രേഖപ്പെടുത്തിയ തന്റെ മൊഴികളെ യാതൊരു വിധത്തിലും ആശ്രയിക്കരുതെന്ന് അവർ എഡിജിയോട് കത്തില്‍ അഭ്യർത്ഥിച്ചു.
ദുബായില്‍ നിന്ന് വരുമ്ബോള്‍ തന്റെ പക്കല്‍ 14 കിലോഗ്രാം സ്വർണം കണ്ടെത്തിയെന്നാരോപിച്ച് എനിക്കെതിരെ രജിസ്റ്റർ ചെയ്ത വ്യാജ കേസുമായി ബന്ധപ്പെട്ടാണ് ഞാൻ ഈ കത്തെഴുതുന്നത്. ഈ വിഷയത്തില്‍ എന്റെ നിരപരാധിത്വം വിശദീകരിക്കാൻ പോലും നിങ്ങളുടെ ഉദ്യോഗസ്ഥർ എന്നെ അനുവദിച്ചില്ല. അവർ എന്നെ വിമാനത്തിനുള്ളില്‍ നിന്ന് പിടികൂടി. അറസ്റ്റ് ചെയതത് മുതല്‍ കോടതിയില്‍ ഹാജരാക്കുന്നതുവരെ ഉദ്യോഗസ്ഥർ എന്റെ മുഖത്ത് പത്തോ പതിനഞ്ചോ തവണ അടിച്ചു. അവരെ കണ്ടാല്‍ തിരിച്ചറിയും.’ രന്യ റാവു കത്തില്‍ ആരോപിച്ചു.
എന്റെ മുഖത്ത് ആവർത്തിച്ച് അടിച്ചിട്ടും അവർ തയ്യാറാക്കിയ മൊഴികളില്‍ ഒപ്പിടാൻ ഞാൻ വിസമ്മതിച്ചു. കടലാസുകളില്‍ ഒപ്പിട്ടില്ലെങ്കില്‍ ഇതില്‍ പങ്കില്ലെന്ന് അറിയാമെങ്കിലും എന്റെ പിതാവിന്റെ പേരും മറ്റ് വിവരങ്ങളും വെളിപ്പെടുത്തുമെന്ന് പറഞ്ഞ് അവർ ഭീഷണിപ്പെടുത്തി. കടുത്ത സമ്മർദ്ദം മൂലവും ശാരീരികമായി ആക്രമിക്കപ്പെട്ടതിനാലുമാണ്, ഡിആർഐ ഉദ്യോഗസ്ഥരുടെ നിർബന്ധം കൊണ്ടുമാത്രം ടൈപ്പ് ചെയ്ത 60-ഓളം പേജുകളിലും 40 വെള്ളക്കടലാസുകളിലും ഞാൻ ഒപ്പുവെച്ചത്.’ രന്യ പറഞ്ഞു.മാർച്ച് മൂന്ന് വൈകീട്ട് 6.45 ന് അറസ്റ്റ് ചെയ്ത തന്നെ മാർച്ച് നാലിന് വൈകീട്ട് 7.50 നാണ് കോടതിയില്‍ ഹാജരാക്കിയത്.
ഈ സമയം തന്നെ ശരിയായ രീതിയില്‍ ആഹാരം കഴിക്കാനോ ഉറങ്ങാനോ ഉദ്യോഗ്ഥർ സമ്മതിച്ചില്ലെന്നും അവർ മനപ്പൂർവം തനിക്ക് ഉറക്കം നിഷേധിക്കുകയായിരുന്നുവെന്നും നടി ആരോപിച്ചു.മാർച്ച് നാലിന് കോടതിയിലേക്ക് കൊണ്ടുപോവുന്നതിനിടെ കാറില്‍ വെച്ച് തന്നെ ഉദ്യോഗസ്ഥർ വീണ്ടും ഭീഷണിപ്പെടുത്തിയെന്നും മർദനത്തെ കുറിച്ച് ജഡ്ജിയോട് എന്തെങ്കിലും പറഞ്ഞാല്‍ പിതാവിനെ കുടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും അവർ ആരോപിച്ചു.ജാമ്യാപേക്ഷയിലും ഈ മർദന വിവരങ്ങള്‍ നടി വെളിപ്പെടുത്തിയിരുന്നെങ്കിലും സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള പ്രത്യേക കോടതി നടിക്ക് ജാമ്യം നല്‍കാൻ തയ്യാറായില്ല.