Home തിരഞ്ഞെടുത്ത വാർത്തകൾ പ്രിയദര്‍ശിനി സൂപ്പര്‍ ഹിറ്റിലേക്ക്… സൗജന്യ യാത്രാപദ്ധതി ഇന്ന് ഒരു മാസം പൂര്‍ത്തിയാക്കുന്നു

പ്രിയദര്‍ശിനി സൂപ്പര്‍ ഹിറ്റിലേക്ക്… സൗജന്യ യാത്രാപദ്ധതി ഇന്ന് ഒരു മാസം പൂര്‍ത്തിയാക്കുന്നു

by ടാർസ്യുസ്

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതി (പ്രിയദർശിനി)ക്ക് ഇന്ന് ഒരു മാസം പൂർത്തിയാകുന്നു. ഡി. സതീശൻ സർക്കാർ അധികാരമേറ്റതിനു പിന്നാലെ ജൂണ് 15 മുതല്‍ നടപ്പാക്കിയ കെഎസ്‌ആർടിസി ഓർഡിനറി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര പദ്ധതി പ്രതീക്ഷിച്ചതിലും ഏറെ വിജയകരമാണെന്നാണ് സർക്കാർ വിലയിരുത്തല്‍.യുഡിഎഫ് പ്രകടന പത്രികയിലെ ഇന്ദിരാ ഗാരന്റിയിലെ സുപ്രധാന പ്രഖ്യാപനമായിരുന്നു സ്ത്രീകളുടെ സൗജന്യയാത്ര. അധികാരത്തിലേറി മൂന്നാഴ്ച പിന്നിട്ടപ്പോഴേക്കും കെഎസ്‌ആർടിസിയുടെ 3125 ഓർഡിനറി ബസുകളില്‍ സൗജന്യ യാത്ര പദ്ധതി നടപ്പാക്കി. സൗജന്യയാത്രയ്ക്കായി ബജറ്റില്‍ 600 കോടി രൂപയും നീക്കിവച്ചു.രണ്ടരക്കോടിയിലേറെ സൗജന്യ ടിക്കറ്റുകള്‍ഒരുമാസമാകുന്പോള്‍ 2.5 കോടിയിലേറെ സൗജന്യ ടിക്കറ്റുകള്‍ സ്ത്രീകള്‍ക്കു നല്‍കിയെന്നാണ് കണക്ക്.

പ്രതിദിനം എട്ടിനും 11 ലക്ഷത്തിനും ഇടയില്‍ സ്ത്രീകള്‍ സൗജന്യ യാത്ര ചെയ്യുന്നുവെന്നാണ് കണക്കുകള്‍. പ്രിയദർശിനി പദ്ധതി തുടങ്ങിയ ശേഷം യാത്രക്കാരുടെ എണ്ണത്തിലും വർധനയുണ്ടായി. ഇരുചക്രവാഹനങ്ങളില്‍ അടക്കം സഞ്ചരിച്ചിരുന്ന സ്ത്രീകള്‍ അടക്കം ബസുകളില്‍ സഞ്ചരിക്കുന്നതായാണ് കണക്കുകള്‍.സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് യാത്രാചെലവിനത്തിനുള്ള വലിയൊരു തുക ലാഭിക്കാൻ കഴിയുന്നുണ്ട്. ഇവരെ ലക്ഷ്യമാക്കി കെഎസ്‌എഫ്‌ഇ ചിട്ടികളും ആരംഭിച്ചിട്ടുണ്ട്. പ്രതിദിനം 2.25 മുതല്‍ 2.75 കോടി രൂപ വരെ സൗജന്യയാത്രയ്ക്ക് കെഎസ്‌ആർടിസിക്ക് ചെലവുവരുന്നുണ്ട്.പ്രതിമാസം കണക്കാക്കുന്പോള്‍ ഇത് 75 മുതല്‍ 80 കോടി രൂപ വരെയാണ്. സർക്കാർ സമയബന്ധിതമായി കെഎസ്‌ആർടിസിക്ക് പണം അനുവദിച്ചില്ലെങ്കില്‍ ഡീസലും ടയറും സ്പെയർ പാര്ട്ടുകളും വാങ്ങുന്നത് അടക്കമുള്ള നിത്യോപയോഗ ചെലവുകള്‍ പ്രതിസന്ധിയിലാകും.

ഓയില്‍ കന്പനികളില്‍നിന്ന് കടം പറഞ്ഞാണ് ഡീസല്‍ വാങ്ങുന്നത്.നഷ്ടത്തിലായി സ്വകാര്യ ബസ് വ്യവസായംകെഎസ്‌ആർടിസി ഓർഡിനറി ബസുകളിലെ പ്രിയദർശനി സൗജന്യയാത്ര സ്വകാര്യ ബസ് വ്യവസായത്തെ പ്രതികൂലമായി ബാധിച്ചതായാണ് ബസുടമകളുടെ സംഘടനകള്‍ പറയുന്നത്. പ്രതിദിനം 12,000- 14,000 രൂപ വരെ കളക്ഷൻ ലഭിച്ചിരുന്ന ബസുകള്‍ക്ക് ഇപ്പോള്‍ 10,000 രൂപ മാത്രമാണ് ലഭിക്കുന്നതെന്നാണ് വാദം.സംസ്ഥാനത്ത് സർവീസ് നടത്തുന്ന 11,936 ബസുകളുടെ സർവീസിനെ ഗുരുതരമായി ബാധിക്കുമത്രേ. സ്വകാര്യ ബസുകളുടെ ത്രൈമാസ നികുതി പകുതിയാക്കി ബജറ്റില്‍ വെട്ടിച്ചുരുക്കിയിരുന്നു.എന്നാല്‍, ഇതു സ്വകാര്യ ബസ് വ്യവസായത്തിന്റെ നഷ്ടം കുറയ്ക്കില്ലെന്ന് ബസുടമകള്‍ പറയുന്നു. പണിമുടക്ക് അടക്കമുള്ള സമരമാർഗങ്ങളും സ്വീകരിച്ചു. സ്വകാര്യ ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധി പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചിരിക്കുകയാണ് സർക്കാർ.

You may also like

error: Content is protected !!
Join Our WhatsApp Group