Home കർണാടക അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കും; ‘ഓപ്പറേഷൻ തൂഫാന്’ പൂര്‍ണ്ണ പിന്തുണയുമായി കര്‍ണാടക സര്‍ക്കാര്‍

അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കും; ‘ഓപ്പറേഷൻ തൂഫാന്’ പൂര്‍ണ്ണ പിന്തുണയുമായി കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരു: സംസ്ഥാനത്ത് ലഹരി വ്യാപനം തടയുന്നതിനായി ആഭ്യന്തര വകുപ്പ് നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച്‌ കർണാടക സർക്കാർ.പദ്ധതിയുടെ ഭാഗമായി കേരള-കർണാടക അതിർത്തികളില്‍ പരിശോധന ശക്തമാക്കാനും കൂടുതല്‍ പൊലിസിനെ വിന്യസിക്കാനും ഇരു സംസ്ഥാനങ്ങളും സംയുക്തമായി തീരുമാനിച്ചു.കേരള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ബംഗളൂരു വിധാൻ സൗധയിലെത്തി കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നിർണ്ണായക തീരുമാനം. ഓപ്പറേഷൻ തൂഫാന്റെ തുടർനടപടികള്‍ക്കായി കർണാടക ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉടനടി നിർദ്ദേശം നല്‍കി. ലഹരിക്കടത്ത് തടയുന്നതുമായി ബന്ധപ്പെട്ട ഇന്റലിജൻസ് വിവരങ്ങള്‍ പരസ്പരം പങ്കുവെക്കാനും ഇരു സംസ്ഥാനങ്ങളും തമ്മില്‍ ധാരണയായിട്ടുണ്ട്.

മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കാവുന്ന മികച്ച ദൗത്യമാണ് ഓപ്പറേഷൻ തൂഫാനെന്ന് ഡി.കെ. ശിവകുമാർ അഭിനന്ദിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു. കേരള-കർണാടക പൊലീസ് സേനകള്‍ തമ്മില്‍ ശക്തമായ ഏകോപനവും സഹകരണവും വരുംദിവസങ്ങളില്‍ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ദക്ഷിണേന്ത്യൻ ഡിജിപിമാരുടെ യോഗം ജൂലൈ 10ന്ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഡിജിപിമാരുടെ ഉന്നതതല യോഗം ജൂലൈ 10-ന് തിരുവനന്തപുരം പൊലിസ് ആസ്ഥാനത്ത് ചേരും. ലഹരി മാഫിയക്കെതിരെയുള്ള അന്തർസംസ്ഥാന നീക്കങ്ങള്‍ ഏകോപിപ്പിക്കുകയാണ് യോഗത്തിന്റെ ലക്ഷ്യം.സംസ്ഥാനത്ത് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഹരിവേട്ടയും അന്വേഷണവും ഊർജ്ജിതമായി തുടരുകയാണ്.

ഇതിനോടകം നിരവധി പേരെ അറസ്റ്റ് ചെയ്യുകയും കേസുകള്‍ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. ലഹരി സംഘങ്ങളെക്കുറിച്ചുള്ള രഹസ്യവിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് കൈമാറാനായി ‘തൂഫാൻ വിജിലൻസ്’ എന്ന സംവിധാനവും ആഭ്യന്തര വകുപ്പ് രൂപീകരിച്ചിട്ടുണ്ട്.പൊതുജനങ്ങള്‍ക്ക് 9497979794, 9497927797 എന്നീ നമ്പറുകളിലോ, 9995966666 എന്ന വാട്സ്‌ആപ്പ് നമ്പറിലോ ലഹരിസംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാമെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചു. വിവരങ്ങള്‍ നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group