Home തിരഞ്ഞെടുത്ത വാർത്തകൾ എറണാകുളം-ബെംഗളൂരു വന്ദേഭാരതില്‍ ഇനി 1200 പേര്‍ക്ക് യാത്ര ചെയ്യാനാകും; കോച്ചുകള്‍ 18 ആക്കാൻ റെയില്‍വെ

എറണാകുളം-ബെംഗളൂരു വന്ദേഭാരതില്‍ ഇനി 1200 പേര്‍ക്ക് യാത്ര ചെയ്യാനാകും; കോച്ചുകള്‍ 18 ആക്കാൻ റെയില്‍വെ

by ടാർസ്യുസ്

കൊച്ചി: എറണാകുളം – ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസിലെ കോച്ചുകളുടെ എണ്ണം ഉയർത്തണെന്ന യാത്രക്കാരുടെ ആവശ്യത്തിന് പച്ചക്കൊടി.കോച്ചുകള്‍ ഇരട്ടിയാക്കാൻ റെയില്‍വെ നടപടി. നിലവില്‍ സർവീസ് നടത്തുന്ന എട്ട് കോച്ചുകള്‍ 16 ആക്കാനാണ് തീരുമാനം. ചെന്നൈയില്‍ നടന്ന റെയില്‍വേ ഉന്നതതല യോഗത്തിലാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.ഏറെ കാലത്തെ കാത്തിരിപ്പിനൊടുവില്‍ 2025 നവംബറിലായിരുന്നു എറണാകുളം – ബെംഗളൂരു വന്ദേഭാരത് സർവ്വീസ് റെയില്‍വെ ആരംഭിച്ചത്. 2024 ജൂലൈ 31 മുതല്‍ ഓഗസ്റ്റ് 26 വരെ ബെംഗളൂരു കന്റോണ്‍മെന്റ് -എറണാകുളം സ്പെഷലായി ഒരു മാസം ഓടിയ വന്ദേഭാരത് സ്ഥിരമാക്കണമെന്ന മലയാളി കൂട്ടായ്മകളുടെ ആവശ്യത്തിന് റെയില്‍െവെ പച്ചക്കൊടി വീശുകയായിരുന്നു.

നിലവില്‍ ഒറ്റ റേക്ക് ഉപയോഗിച്ചാണ് ബുധൻ ഒഴികെ ആഴ്ചയില്‍ 6 ദിവസം ട്രെയിൻ സർവ്വീസ് നടത്തുന്നത്. ഉച്ചയ്ക്ക് 2.20-ന് എറണാകുളത്ത് നിന്ന് പുറപ്പെടുന്ന വന്ദേ ഭാരത് രാത്രി 11 മണിയോടെ ബെംഗളൂരുവിലെത്തും. തിരിച്ചുള്ള സർവീസ് രാവിലെ 5.10-ന് ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.35-ഓടെ എറണാകുളത്തെത്തും.അവധി സീസണുകളില്‍ മാത്രമല്ല അല്ലാത്ത അവസരങ്ങളിലും ട്രെയിനിന്‍ ടിക്കറ്റ് കിട്ടുന്നില്ലെന്ന പരാതി യാത്രക്കാർ ഉയർത്താറുണ്ട്. കോച്ചുകള്‍ ഉയർത്തിയാല്‍ നിലവില്‍ 600 പേർ യാത്ര ചെയ്യുന്ന ട്രെയിനില്‍ 1200 പേർക്ക് യാത്ര ചെയ്യാനാകും.എറണാകുളം മേഖലയില്‍ റെയില്‍വെ വികസനത്തിന് വൻ പദ്ധതികള്‍എറണാകുളം മേഖലയിലെ റെയില്‍വേ വികസന പദ്ധതികളും യോഗത്തില്‍ വിലയിരുത്തി.

എറണാകുളം സൗത്ത് ജങ്ഷൻ നവീകരണത്തിന്റെ ഭാഗമായി കെട്ടിട നിർമ്മാണവും മള്‍ട്ടി ലെവല്‍ കാർ പാർക്കിംഗ് സൗകര്യവും ആറുമാസത്തിനകം പൂർത്തിയാക്കാനാണ് ലക്ഷ്യം.എറണാകുളം നോർത്ത് സ്റ്റേഷന്റെ നവീകരണ പ്രവർത്തനങ്ങള്‍ വൈകിപ്പിച്ചിരുന്ന കരാറുകാരനെ മാറ്റിയതായി അധികൃതർ അറിയിച്ചു. പുതിയ ടെൻഡർ സെപ്റ്റംബറില്‍ പ്രസിദ്ധീകരിക്കും. പാർക്കിംഗ് സൗകര്യം പൂർത്തിയാകുന്നതോടെ അത് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കും.നോർത്ത് സ്റ്റേഷന്റെ പിൻഭാഗത്ത് വികസനത്തിനായി ഏകദേശം 50 സെന്റ് ഭൂമി ഏറ്റെടുക്കാനും പദ്ധതിയുണ്ട്. മുൻഭാഗത്തെ വികസന പ്രവർത്തനങ്ങള്‍ 2028 ഡിസംബറോടെ പൂർത്തിയാക്കാനാണ് ലക്ഷ്യം. കൂടാതെ എറണാകുളം സൗത്ത്, തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷനുകളെ സമീപ മെട്രോ സ്റ്റേഷനുകളുമായി ബന്ധിപ്പിക്കുന്ന നടപ്പാലങ്ങള്‍ നിർമ്മിക്കുന്നതും പരിഗണനയിലാണെന്ന് അധികൃതർ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group