തിരുവനന്തപുരം: ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള മൂന്ന് സ്പെഷ്യല്‍ ട്രെയിനുകള്‍ ജൂലൈ അവസാനം വരെ നീട്ടി ദക്ഷിണ റെയില്‍വേ.ഈ മാസം സർവീസ് അവസാനിക്കേണ്ടിയിരുന്ന മൂന്ന് ട്രെയിനുകളുടെ സർവീസാണ് നീട്ടിയിരിക്കുന്നത്. ബെംഗളൂരുവിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന വിദ്യാർഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാർക്ക് പ്രയോജനപ്പെടുന്ന സർവീസുകളാണിവ. എസ്‌എംവിടി ബെംഗളൂരുവിനും തിരുവനന്തപുരം നോർത്തിനും ഇടയിലാണ് മൂന്ന് ട്രെയിനുകളും സർവീസ് നടത്തുന്നത്.06523/06524, 06547/06548, 06555/06556 എന്നീ സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസാണ് ജൂലൈ മാസത്തേക്ക് കൂടി നീട്ടിയത്. മൂന്ന് സർവീസിനും യാത്രക്കാരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഈ ആവശ്യകത പരിഗണിച്ചാണ് സർവീസുകള്‍ നീട്ടിയതെന്ന് റെയില്‍വേ അറിയിച്ചു.തിങ്കളാഴ്ചകളില്‍ ബെംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന 06523 സ്പെഷ്യല്‍ ട്രെയിൻ ജൂണ്‍ 29, ജൂലൈ 13, 20, 27 തീയതികളില്‍ വൈകീട്ട് 07:25ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 01:15ന് തിരുവനന്തപുരം നോർത്തില്‍ എത്തിച്ചേരും.
മടക്കയാത്ര 06524 തിരുവനന്തപുരം നോർത്ത് ബെംഗളൂരു എക്സ്പ്രസ് ജൂണ്‍ 30, ജൂലൈ 14, 21, 28 തീയതികളില്‍ (ചൊവ്വാഴ്ചകളില്‍) ഉച്ചതിരിഞ്ഞ് 03:15ന് തിരുവനന്തപുരം നോർത്തില്‍ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 08:30ന് ബെംഗളൂരുവിലെത്തും.എല്ലാ ബുധനാഴ്ചയും സർവീസ് നടത്തുന്ന 06547 ട്രെയിൻ ജൂലൈ 01, 15, 22, 29 വൈകുന്നേരം 7:25ന് എസ്‌എംവിടി ബെംഗളൂരുവില്‍നിന്ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 1:15ന് തിരുവനന്തപുരം നോർത്തില്‍ എത്തിച്ചേരും. മടക്കയാത്ര 06548 ജൂലൈ 02, 16, 23, 30 വ്യാഴാഴ്ചകളില്‍ ഉച്ചകഴിഞ്ഞ് 3:15ന് തിരുവനന്തപുരം നോർത്തില്‍നിന്ന് പുറപ്പെട്ട് വെള്ളിയാഴ്ച രാവിലെ 8:30ന് എസ്‌എംവിടി ബെംഗളൂരുവില്‍ എത്തിച്ചേരും.എല്ലാ വെള്ളിയാഴ്ചയും സർവീസ് നടത്തുന്ന 06555 ബെംഗളൂരു – തിരുവനന്തപുരം ട്രെയിൻ ജൂലൈ 10, 17, 24 തീയതികളില്‍ രാത്രി 10 മണിക്ക് എസ്‌എംവിടി ബെംഗളൂരുവില്‍നിന്ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് തിരുവനന്തപുരം നോർത്തില്‍ എത്തിച്ചേരും. മടക്കയാത്ര ശനിയാഴ്ചകളില്‍ 06556 ജൂലൈ 12, 19, 26 ഞായറാഴ്ചകളില്‍ ഉച്ചകഴിഞ്ഞ് 2:15ന് തിരുവനന്തപുരം നോർത്തില്‍നിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 8:15ന് എസ്‌എംവിടി ബെംഗളൂരുവില്‍ എത്തിച്ചേരും.