Home കർണാടക ബെംഗളൂരുവിലെ നിര്‍ണായകമായ എലിവേറ്റഡ് ഇടനാഴിക്ക് നൂതന സാങ്കേതിക വിദ്യ; ഡിസംബറില്‍ പണി തുടങ്ങും

ബെംഗളൂരുവിലെ നിര്‍ണായകമായ എലിവേറ്റഡ് ഇടനാഴിക്ക് നൂതന സാങ്കേതിക വിദ്യ; ഡിസംബറില്‍ പണി തുടങ്ങും

ബെംഗളൂരു: നഗരത്തിന്റെ ഗതാഗത മേഖലയില്‍ നിർണായകമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി 110 കിലോമീറ്റർ എലിവേറ്റഡ് ഇടനാഴി പദ്ധതിക്ക് ബെംഗളൂരു സ്‌മാർട്ട് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് (ബി-സ്മൈല്‍) രൂപം നല്‍കിയത് അടുത്തിടെയാണ്.18,000 കോടി രൂപയുടെ ഈ പദ്ധതിക്ക് ഇപ്പോഴിതാ നൂതന പ്രീകാസ്‌റ്റ് കോണ്‍ക്രീറ്റ് സാങ്കേതികവിദ്യയാണ് പ്രയോജനപ്പെടുത്തുന്നത്. അത് നിർമ്മാണ സമയം ഗണ്യമായി കുറയ്ക്കാൻ സഹായിക്കും. കർണ്ണാടക സർക്കാരിന്റെ അനുമതി ലഭിച്ചാല്‍ ഡിസംബറില്‍ പണി ആരംഭിച്ച്‌ 18 മാസത്തിനുള്ളില്‍ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നു.നഗരത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുക എന്നതാണ് ഈ എലിവേറ്റഡ് റോഡ് ശൃംഖലയുടെ പ്രധാന ലക്ഷ്യം. ഇത് പുറം ബെംഗളൂരുവിനെയും പ്രധാന പാതകളെയും ബന്ധിപ്പിക്കും.

വിമാനത്താവള പാതയിലേക്കടക്കം വേഗത്തിലുള്ള ഇന്റർചേഞ്ചുകള്‍ സാധ്യമാക്കും. പദ്ധതിച്ചെലവില്‍ 3,000 കോടി രൂപ ഭൂമി ഏറ്റെടുക്കലിനായി മാറ്റിവെച്ചിട്ടുണ്ട്. ഇത് ടോള്‍ പിരിക്കുന്ന പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയില്‍ നടപ്പിലാക്കും.നിർമ്മാണത്തിന് പുത്തൻ സാങ്കേതിക വിദ്യഇടനാഴി നിർമ്മാണത്തിന് അള്‍ട്രാ-ഹൈ-പെർഫോമൻസ് ഫൈബർ-റീൻഫോഴ്‌സ്‌ഡ്‌ കോണ്‍ക്രീറ്റ് (യുഎച്ച്‌പിസി) ഘടനകളാണ് ഉപയോഗിക്കുന്നത്. ഫാക്‌ടറിയില്‍ മുൻകൂട്ടി നിർമ്മിക്കുന്ന ഘടകങ്ങള്‍ നിർമ്മാണ സൈറ്റില്‍ എത്തിക്കുകയാണ് ചെയ്യുന്നത്. ഇത് ഗുണനിലവാരം ഉയർത്താനും സൈറ്റിലെ തൊഴിലാളികളെ കുറയ്ക്കാനും പരമ്പരാഗത രീതികളേക്കാള്‍ വേഗത്തില്‍ പദ്ധതി പൂർത്തിയാക്കാനും സഹായിക്കുമെന്ന് എഞ്ചിനീയർമാർ ചൂണ്ടിക്കാട്ടുന്നു.സമാന സാങ്കേതികവിദ്യയുടെ പ്രയോഗം പഠിക്കുന്നതിനായി ബി-സ്മൈല്‍ ഉദ്യോഗസ്ഥർ നാഗ്‌പൂർ സന്ദർശിച്ചിരുന്നു. അവിടുത്തെ നിർമ്മിതികളുടെ ഈടുനില്‍പ്പ്, കൂട്ടിച്ചേർക്കാനുള്ള വേഗത, കനത്ത ഗതാഗത സാഹചര്യങ്ങളിലെ പ്രകടനം എന്നിവ അവർ കൃത്യമായി വിലയിരുത്തി.

ഈ പഠനങ്ങള്‍, പ്രീകാസ്‌റ്റ് യുഎച്ച്‌പിസി സംവിധാനം 18 മാസത്തെ നിർമ്മാണ ലക്ഷ്യം കൈവരിക്കാൻ സഹായിക്കുമെന്ന ആത്മവിശ്വാസം വർധിപ്പിച്ചു.ഡിപിആർ തയ്യാറാക്കാൻ ഒരു വർഷംഒരു വർഷം നീണ്ട ട്രാഫിക് പഠനത്തിന് ശേഷമാണ് ഡിപിആർ (വിശദമായ പദ്ധതി റിപ്പോർട്ട്) തയ്യാറാക്കിയതെന്ന് ബി-സ്മൈല്‍ സാങ്കേതിക ഡയറക്‌ടർ ബിഎസ് പ്രഹളാദ് പറഞ്ഞു. ‘ഡിപിആർ തയ്യാറാക്കുമ്പോള്‍ ലഭിച്ച നിരവധി ആശയങ്ങള്‍ ഞങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്’ പ്രധാന റോഡുകളിലൂടെ കടന്നുപോകുന്ന ഈ എലിവേറ്റഡ് ശൃംഖലയ്ക്ക് പ്രധാന ജംഗ്ഷനുകളില്‍ പ്രവേശന, നിർഗമന കവാടങ്ങളുമുണ്ടാകും.പദ്ധതിക്ക് സർക്കാർ തത്വത്തില്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും ഡിപിആറിന് അംഗീകാരം ലഭിച്ചാല്‍ ഡിസംബറില്‍ പണി ആരംഭിക്കുമെന്നും പ്രഹളാദ് വ്യക്തമാക്കി.

പിപിപി മാതൃകയില്‍ ടോള്‍ ഈടാക്കുന്ന ഈ ഇടനാഴിയില്‍, ബെംഗളൂരു-മൈസൂർ എക്‌സ്പ്രസ് വേയിലേതുപോലുള്ള ടോള്‍ ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കർണാടക സർക്കാരിന്റെ പ്രത്യേക ഉദ്ദേശ്യ വാഹനമായ ബി-സ്മൈല്‍ ആണ് ഈ പദ്ധതി നടപ്പിലാക്കുന്നതും സ്വകാര്യ പങ്കാളിത്തം നിയന്ത്രിക്കുന്നതും.ഇൻഫ്രാ സപ്പോർട്ട്, കണ്ണൻ സിദ്ധിശക്തി, നാഗേഷ് കണ്‍സള്‍ട്ടന്റ്സ് എന്നിവർ സംയുക്തമായാണ് ഡിപിആർ. തയ്യാറാക്കിയത്. ഗതാഗതം, ഘടന, സാമ്പത്തിക കാര്യങ്ങളിലെ വൈദഗ്ദ്ധ്യം സംയോജിപ്പിച്ചാണ് റിപ്പോർട്ട് ഒരുക്കിയത്. ബെംഗളൂരുവില്‍ 110 കിലോമീറ്റർ പൂർണമായും എലിവേറ്റഡ് ഇടനാഴിക്ക് 18,000 കോടി രൂപയാണ് മൊത്തം ചെലവ്. ഇതില്‍ 3000 കോടി രൂപ ഭൂമി ഏറ്റെടുക്കാൻ മാറ്റിവെച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group