Home കർണാടക ശിവാജിനഗർ മേഖലയിൽ രണ്ട് മാസത്തേക്ക് ട്രാഫിക് നിയന്ത്രണം

ശിവാജിനഗർ മേഖലയിൽ രണ്ട് മാസത്തേക്ക് ട്രാഫിക് നിയന്ത്രണം

ബെംഗളൂരു: ശിവാജിനഗർ മേഖലയിലൂടെ യാത്ര ചെയ്യുന്നവർക്ക് അടുത്ത രണ്ട് മാസം വലിയ ട്രാഫിക് നിയന്ത്രണങ്ങൾ നേരിടേണ്ടി വരും. നള ക്രോസിന് സമീപമുള്ള പഴയ കൽവർട്ട് പുനർനിർമിക്കുന്നതിനായി കാമരാജ് റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ട്രാഫിക് പോലീസ് അറിയിച്ചു.മേയ് 24 മുതൽ 60 ദിവസത്തേക്ക് എല്ലാ തരത്തിലുള്ള വാഹന ഗതാഗതവും നിരോധിച്ചിട്ടുണ്ട്. പഴയ കൽവർട്ട് പൊളിച്ച് പുതിയ ആർ.സി.സി കൽവർട്ട് നിർമ്മിക്കുന്നതിനായാണ് നിയന്ത്രണം.വിഠോബ ക്ഷേത്രം മുതൽ നാള റോഡ് വരെയും, കെ.ആർ റോഡ്–കബ്ബൺ റോഡ് ജംഗ്ഷനിൽ നിന്ന് ഡിക്കൻസൺ ജംഗ്ഷൻ ഭാഗത്തേക്ക് കാമരാജ് റോഡ് വഴി പോകുന്ന വാഹനങ്ങൾക്കും പ്രവേശനമുണ്ടാകില്ല.കൊമേഴ്ഷ്യൽ സ്ട്രീറ്റ് ഭാഗത്ത് നിന്ന് പുലകേശിനഗർ, ബാനസ്വാടി ഭാഗങ്ങളിലേക്ക് പോകുന്നവർ വിഠോബ ക്ഷേത്രത്തിന് സമീപം വലത്തോട്ട് തിരിഞ്ഞ് വീരപിള്ളൈ സ്ട്രീറ്റ്, നാഗമ്മ ക്ഷേത്രം വഴി സെന്റ് ജോൺസ് റോഡിലൂടെ യാത്ര തുടരണമെന്ന് പോലീസ് നിർദേശിച്ചു.കബ്ബൺ റോഡ് ഭാഗത്ത് നിന്ന് വരുന്നവർ കബ്ബൺ റോഡ്, ഡിക്കൻസൺ റോഡ്, സെന്റ് ജോൺസ് റോഡ് വഴി യാത്ര ചെയ്യണം. ഡിസ്പെൻസറി റോഡ് (ആലിസ് ജംഗ്ഷൻ) ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്കും ഡിക്കൻസൺ റോഡ്, സെന്റ് ജോൺസ് റോഡ് വഴിയുള്ള വഴിതിരിച്ചുവിടൽ ഏർപ്പെടുത്തിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group