Home കർണാടക ഭട്കലിൽ കക്ക വാരാനിറങ്ങിയ എട്ട് പേർ മുങ്ങി മരിച്ചു; മൂന്നു പേരെ കാണാതായി

ഭട്കലിൽ കക്ക വാരാനിറങ്ങിയ എട്ട് പേർ മുങ്ങി മരിച്ചു; മൂന്നു പേരെ കാണാതായി

ബെംഗളൂരു: കർണാടകയിലെ ഭട്കലിൽ കക്ക വാരാനിറങ്ങിയ എട്ട് പേർ മുങ്ങി മരിച്ചു. ഉത്തര കന്നഡയിലെ ഷിരാലി ഗ്രാമത്തിന് സമീപമുള്ള തട്ടെ ഹക്കാലു നദിയിലായിരുന്നു സംഭവമുണ്ടായത്. മരിച്ചവരിൽ ഏഴുപേരും സ്ത്രീകളാണ്. മൂന്നു പേരെ കാണാതായി.പതിനാലോളം പേരായിരുന്നു കക്ക വാരലിനായി പുഴയിൽ ഇറങ്ങിയത്. ഇതിൽ ചിലർ പുഴയുടെ ആഴമേറിയ ഭാഗത്തേക്ക് പ്രവേശിച്ചപ്പോൾ ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ മറ്റുള്ളവരു അപകടത്തിൽപ്പെടുകയായിരുന്നു. ദാരുണമായ അപകടത്തിൽ കാണാതായവർക്കായി രക്ഷാസേനയും പോലീസും നാട്ടുകാരും പുഴയിൽ തിരച്ചിൽ തുടരുകയാണ്.അപകടത്തിൽ ഉൾപ്പെട്ടിരുന്ന പലരും കക്ക വാരലിൽ പരിചയസമ്പന്നരായിരുന്നെന്നാണ് വിവരം. അപകടത്തിൽപ്പെട്ടവരിൽ എത്രപേർക്ക് നീന്തൽ അറിയാമായിരുന്നെന്നതിനെക്കുറിച്ചും ദുരന്തത്തിലേക്ക് നയിച്ച സംഭവവികാസങ്ങളെക്കുറിച്ചും അധികൃതർ അന്വേഷിച്ചുവരികയാണ്. പ്രദേശത്തുണ്ടായ മഴയെത്തുടർന്ന് പുഴയിൽ ഒഴുക്ക് വർധിച്ചതെന്നാണ് പ്രാഥമിക നിഗമനം.

You may also like

error: Content is protected !!
Join Our WhatsApp Group