ബെംഗളൂരു: ബെംഗളൂരുവില്‍ 35 കോടി രൂപയുടെ എം.ഡി.എം.എ.യുമായി മൂന്ന് വിദേശികള്‍ ഉള്‍പ്പെടെ എട്ടുപേർ അറസ്റ്റിലായി.ബെംഗളൂരു സ്വദേശി മുഹമ്മദ് മൻസൂർ (30), ഡല്‍ഹി സ്വദേശികളായ റീന യാദവ് (50), ദേബാശിഷ് ബാനർജി (66), ധീരജ് (30), ദക്ഷിണ കന്നഡ സ്വദേശി അബ്ദുള്‍ സമദ് (38), സെനഗല്‍ സ്വദേശി ഡാൻഫാ ജെറാല്‍ഡ്, ടാൻസാനിയയില്‍നിന്നുള്ള മാഗ്രറ്റ് ലിജിനികോ, ഒബിയനുജു എന്നിവരാണ് പിടിയിലായത്.സമാന കേസില്‍ ഈയിടെ യെലഹങ്കയില്‍നിന്ന് പിടിയിലായ ഒമ്പത്പേരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് 17.5 കിലോ ഗ്രാം എം.ഡി.എം.എ. മൂന്നിടങ്ങളില്‍ നിന്നായി പിടിച്ചെടുത്തത്. നഗരത്തില്‍ വൻതോതില്‍ ലഹരിവില്‍പന നടക്കുന്നുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തില്‍ സിറ്റി പോലീസ് പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. സംഘത്തില്‍ ഉള്‍പ്പെട്ട കൂടുതല്‍ പേർ പിടിയിലാകാനുണ്ടെന്നും ഇവർക്കായി തിരച്ചില്‍ നടക്കുകയാണെന്നും പോലീസ് പറഞ്ഞു.