Home കർണാടക എരിതീയില്‍ എണ്ണയൊഴിക്കാന്‍ BMRCL ഇല്ല, ഇരുട്ടടി വേണ്ടെന്ന് തീരുമാനം, യാത്രക്കാര്‍ക്ക് ഏറെ ആശ്വാസം

എരിതീയില്‍ എണ്ണയൊഴിക്കാന്‍ BMRCL ഇല്ല, ഇരുട്ടടി വേണ്ടെന്ന് തീരുമാനം, യാത്രക്കാര്‍ക്ക് ഏറെ ആശ്വാസം

ബെംഗളൂരു: രാജ്യത്തിന്റെ ഐടി ഹബ്ബായ തന്ത്രപ്രധാന മെട്രോ നഗരത്തില്‍ ജീവിത ചെലവ് ഏറുകയാണ്. അതിനിടെയാണ് പെട്രോളിനും ഡീസലിനും പാചക വാതകത്തിനുമെല്ലാം കേന്ദ്ര സര്‍ക്കാര്‍ അടിക്കടി നിരക്ക് ഉയര്‍ത്തുന്നത്.പശ്ചിമേഷ്യന്‍ യുദ്ധം ആരംഭിച്ചതിനുപിന്നാലെ വിവിധ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും ബെംഗളൂരുവില്‍ വില കൂടിയിട്ടുണ്ട്. ഇത് പല കുടുംബങ്ങളുടെയും ഗാര്‍ഹിക ബഡ്ജറ്റ് കുത്തനെ ഉയരാന്‍ കാരണമായിട്ടുമുണ്ട്.അതിനൊപ്പം ഇന്ധന വിലയും പാചകവാതക വിലയും വര്‍ധിച്ചതോടെ വന്‍ വിലക്കയറ്റത്തിന് കളമൊരുങ്ങിയിരിക്കുകയുമാണ്. ഈ ദുരിത സാഹചര്യം കണക്കിലെടുത്ത്, ബെംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷന്‍, നമ്മ മെട്രോ ട്രെയിനുകളില്‍ ഇപ്പോള്‍ നിരക്ക് വര്‍ധിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ്.അവശ്യ വസ്തുക്കളുടെയും സേവനങ്ങളുടെയും വില വര്‍ദ്ധനവ് ബെംഗളൂരു നിവാസികള്‍ രൂക്ഷമായി നേരിടുന്ന സാഹചര്യത്തിലാണ് അനിവാര്യമായിരുന്ന നിരക്ക് വര്‍ധന BMRCL നീട്ടിവച്ചിരിക്കുന്നത്.

പ്രത്യേകിച്ച്‌ പോട്രോള്‍, ഡീസല്‍ വില വര്‍ധന ഓട്ടോ, ടാക്‌സി, ബസ് നിരക്കുകള്‍ ഉയരാന്‍ ഇടയാക്കുമെന്ന സാഹചര്യത്തില്‍.നിര്‍ണായക തീരുമാനം BMRCL ബോര്‍ഡ് യോഗത്തില്‍ഇപ്പോഴത്തെ മെട്രോ ടിക്കറ്റ് നിരക്കുകള്‍ നിലനിര്‍ത്താനുള്ള BMRCL തീരുമാനം ദൈനംദിന യാത്രക്കാരെ സംബന്ധിച്ച്‌ ഏറെ ആശ്വാസകരമാണ്. ഏപ്രില്‍ 23ന് നടന്ന BMRCL ബോര്‍ഡ് യോഗത്തിലാണ് മെട്രോ നിരക്കുകള്‍ പരിഷ്‌കരിക്കുന്ന വിഷയം ഔദ്യോഗികമായി ചര്‍ച്ച ചെയ്യപ്പെട്ടത്.കേന്ദ്ര, കര്‍ണാടക സംസ്ഥാന സര്‍ക്കാരുകളെ പ്രതിനിധീകരിക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. ഫെബ്രുവരി 9 മുതല്‍ ടിക്കറ്റ് നിരക്ക് 5 രൂപ വീതം വര്‍ധിപ്പിക്കാന്‍ BMRCL നേരത്തേ തീരുമാനിച്ചിരുന്നതാണ്.എല്ലാ വര്‍ഷവും 5 ശതമാനം വീതം ടിക്കറ്റ് വില ഉയര്‍ത്തണമെന്ന നിരക്ക് നിര്‍ണയ സമിതിയുടെ ശുപാര്‍ശ നടപ്പാക്കാന്‍ BMRCL നടപടി തുടങ്ങിയതുമായിരുന്നു. എന്നാല്‍ യാത്രക്കാരും വിവിധ സംഘടനകളുമെല്ലാം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.ഇതോടെ ഇത് നടപ്പാക്കുന്നത് നീട്ടിവച്ചു. നിരക്കുവര്‍ധന വീണ്ടും പരിഗണിക്കേണ്ട ഘട്ടമെത്തി നില്‍ക്കെയാണ് നിലവിലെ സാഹചര്യത്തില്‍ വര്‍ധിപ്പിക്കേണ്ടെന്ന് BMRCL തീരുമാനിച്ചിരിക്കുന്നത്. വിശദമായ അവലോകനങ്ങള്‍ നടത്തി മാത്രം തീരുമാനമെടുക്കാമെന്നാണ് ഏപ്രില്‍ 23ലെ യോഗം കൈക്കൊണ്ട തീരുമാനം.നിരക്കുവര്‍ധന കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വിധേയമാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികള്‍ യോഗത്തില്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഫലത്തില്‍ ബെംഗളൂരു നമ്മ മെട്രോ യാത്രക്കാര്‍ക്ക് നിലവിലുള്ള ടിക്കറ്റ് നിരക്കില്‍ യാത്ര തുടരാം.ദൈനംദിന യാത്രയ്ക്കായി ഈ പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കുന്ന ഇടത്തരം, താഴ്ന്ന വരുമാനക്കാര്‍ക്ക് ഇത് ഏറെ ആശ്വാസമാണ്.

അതേസമയം ടിക്കറ്റ് വര്‍ധന പൂര്‍ണമായി ഉപേക്ഷിച്ചിട്ടില്ലെന്ന യാഥാര്‍ഥ്യം നിലനില്‍ക്കുന്നുമുണ്ട്.മെട്രോ പ്രവര്‍ത്തന ചെലവുകള്‍, വായ്പകള്‍, BMRCL നേരിടുന്ന മറ്റ് സാമ്പത്തിക ബാധ്യതകള്‍ എന്നിവ വിലയിരുത്തിയാണ് എല്ലാ വര്‍ഷവും 5 ശതമാനം വീതം നിരക്ക് ഉയര്‍ത്തണമെന്ന് ഫെയര്‍ ഫിക്‌സേഷന്‍ കമ്മിറ്റി നിര്‍ദേശിച്ചത്.ബെംഗളൂരു നമ്മ മെട്രോ (BMRCL)83 സ്റ്റേഷനുകളുള്ള ബെംഗളൂരു നമ്മ മെട്രോയുടെ ഗ്രീന്‍, പര്‍പ്പിള്‍, യെല്ലോ ലൈനുകളിലായി 62 ട്രെയിനുകളാണ് ഓടുന്നത്. പ്രതിദിനം ശരാശരി 10 ലക്ഷം യാത്രക്കാര്‍ നമ്മ മെട്രോയില്‍ സഞ്ചരിക്കുന്നുമുണ്ട്.വിവിധ ലൈനുകളുടെ വികസന പ്രവര്‍ത്തനങ്ങളും പുതിയ പാതകള്‍ക്കായുള്ള പ്രവൃത്തികളും ഊര്‍ജിതമായി നഗരത്തിന്റെ വിവിധയിടങ്ങളില്‍ പുരോഗമിക്കുന്നു. 2011 ലാണ് നമ്മ മെട്രോ പ്രയാണമാരംഭിച്ചത്.ബയപ്പനഹള്ളി, എംജി റോഡ് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലെ 7 കിലോമീറ്റര്‍ പാതയുമായായിരുന്നു തുടക്കം. തുടര്‍ന്ന് 15 വര്‍ഷത്തിനിടെ 89 കിലോമീറ്ററായി വര്‍ദ്ധിപ്പിച്ച്‌ നിലവിലെ 96 കിലോ മീറ്ററില്‍ എത്തുകയും ചെയ്തു.

You may also like

error: Content is protected !!
Join Our WhatsApp Group