ബെംഗളൂരു: കേരളത്തില്‍ നിന്ന് ബെംഗളുരുവിലേക്കുള്ള പ്രധാനപ്പെട്ട ട്രെയിനുകള്‍ക്ക് റൂട്ടുമാറ്റം. ജൂണ്‍ ഏഴിലെ എറണാകുളം- ബെംഗളൂരു-എറണാകുളം വന്ദേഭാരത്, ബെംഗളൂരു-കന്യാകുമരി ഐലൻഡ് എക്സ്പ്രസ്, എറണാകുളം – SMVT ബെംഗളൂരു എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ക്കാണ് റൂട്ടുമാറ്റം ഉള്ളത്.അന്നേ ദിവസം രാവിലെ 5.10ന് ബെംഗളൂരിവില്‍ നിന്ന് പുറപ്പെടുന്ന എറണാകുളം വന്ദേ ഭാരതും ബയ്യപ്പനഹള്ളി, ബെലന്ദൂർ റോഡ്, ഹൊസൂർ, ധർമവാരം, സേലം വഴി തിരിച്ചുവിടും. കൃഷ്ണരാജപുരത്ത് ട്രെയിൻ നില്‍ക്കില്ല.ഉച്ചയ്ക്ക് 2.20ന് എറണാകുളത്ത് നിന്ന് പുറപ്പെടുന്ന ബെംഗളൂരു വന്ദേ ഭാരതും ഹൊസൂർ, ബയ്യപ്പനഹള്ളി വഴിയാകും സർവീസ് നടത്തുക, അന്നേ ദിവസം വൈകീട്ട് 4.50ന് എറണാകുളത്ത് നിന്ന് പുറപ്പെടുന്ന SMVT ബെംഗളൂരു സ്പേസ് ബംഗാരപ്പെട്ട്, കോലാർ, ചിക് ബല്ലാപ്പൂർ, യെലഹങ്ക വഴിയാകും സർവീസ് നടത്തുക. ട്രെയിനിന് കൃഷ്ണരാജപുരത്ത് സ്റ്റോപ്പ് ഉണ്ടാകില്ല. മാത്രമല്ല, അന്നേ ദിവസം വൈകുന്നേരം 6.30യ്ക്കാകും ട്രെയിൻ എറണാകുളത്ത് നിന്ന് പുറപ്പെടുക.