ബെംഗളൂരു: കർണാടകയിലെ കൊപ്പല്‍ ജില്ലയില്‍ ട്രാക്ടർ മറിഞ്ഞുണ്ടായ ആപകടത്തില്‍ ആറ് പേർ മരിച്ചു. അപകടത്തില്‍ 13 പേർക്ക് പരിക്കേറ്റു.ക്ഷേത്രദർശനത്തിന് പോയവർ സഞ്ചരിച്ച ട്രാക്ടറാണ് ഹോസ്പേട്ടില്‍ തുംഗഭദ്ര ഡാമിന് സമീപം അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.റോഡിലെ ഉയരമുള്ള ഭാഗത്ത് നിന്ന് താഴേക്ക് ട്രാക്ടർ തലകീഴായി മറിയുകയായിരുന്നു. ഒരു കുട്ടിയുള്‍പ്പെടെ മരിച്ച ആറുപേരും ഒരു കുടംബത്തിലെ അംഗങ്ങളാണെന്നാണ് റിപ്പോർട്ടുകള്‍. ദാവണ്‍ഗരെയിലെ സന്ദൂരില്‍ നിന്ന് ഹൂളിഗമ്മ ക്ഷേത്ര ദർശനത്തിനായി പുറപ്പെട്ടവരായിരുന്നു ട്രാക്ടറില്‍ ഉണ്ടായിരുന്നത്.