Home തിരഞ്ഞെടുത്ത വാർത്തകൾ കണ്ണൂരിൽ ഓടുന്ന ബസിന് തീപിടിച്ചു

കണ്ണൂരിൽ ഓടുന്ന ബസിന് തീപിടിച്ചു

കണ്ണൂർ: കണ്ണൂർ വളക്കൈയിൽ ഓടുന്ന ബസിന് തീപിടിച്ചു.ശ്രീകണ്ഠാപുരത്ത് നിന്ന് തളിപ്പറമ്പിലേക്ക് വരികയായരുന്ന സ്വകാര്യബസിനാണ് തീ പിടിച്ചത്.യാത്രക്കാർ ഇറങ്ങി ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി.വെള്ളിയാഴ്ച ഉച്ചക്ക് 12.15 ഓടെയാണ് ബസിന് തീപിടിച്ചത്. ഓടുന്ന ബസിൽ തീ ആളി പടരുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.തീപടർന്ന് അരമണിക്കൂറിനുള്ളിൽ ഫയർഫോഴ്സ് എത്തിയെങ്കിലും മുഴുവനായി കത്തി നശിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group