ബംഗളൂരു: സേവന ആത്മീയ സാമൂഹിക മേലകളിലെ ആർട്ട് ഓഫ് ലിവിങ് പ്രവർത്തനങ്ങളെ പ്രശംസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി വികസിത ഇന്ത്യയ്ക്കായി കൂട്ടായ പ്രയത്നത്തിന് ആഹ്വാനം ചെയ്തു.പരിസ്ഥിതി സൗഹൃദ ജീവിതശൈലി യുവജന ശാക്തീകരണം ആന്തരിക സൗഖ്യം പ്രകൃതിദത്ത കൃഷിരീതി ജലസംരക്ഷണം തുടങ്ങിയവ മുന്നോട്ടു കൊണ്ടു പോകണമെന്നും പറഞ്ഞു.ആർട്ട് ഒഫ് ലിവിങ്ങിന്റെ 45-ാം വാർഷികവും സ്ഥാപകൻ ഗുരുദേവ് ശ്രീശ്രീ രവിശങ്കറിന്റെ സപ്തതിയും ആഘോഷിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു പ്രധാനമന്ത്രി.ആഗോള സാങ്കേതിക വിദ്യയുടെ ഹബ് മാത്രമല്ല ഇന്ത്യയുടെ ആത്മീയവും സാംസ്കാരികവുമായ അവബോധത്തെയും ബെംഗളൂരു ഉയർത്തിപ്പിടിച്ചിരിക്കുന്നു.രാഷ്ട്രനിർമിതിയില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളേക്കാള്‍ ശക്തമാണ് സാമൂഹിക പങ്കാളിത്ത യജ്ഞങ്ങള്‍ പൊതുജന പങ്കാളിത്തമില്ലാതെ ഒരു സർക്കാരിനും മുന്നോട്ടു പോകാനാകില്ല.സ്വച്ഛഭാരത യജ്ഞം ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസം വനിതാ യുവജന ശാക്തീകരണം മാനസികാരോഗ്യം ഗ്രാമീണ വികസനം സാമൂഹിക വനവല്‍ക്കരണം പരിസ്ഥിതി, ആരോഗ്യസംരക്ഷണം തുടങ്ങിയവയ്ക്കായി ഒരു വർഷം തുടരുന്ന 9 സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നിർവഹിച്ചു. 182 രാജ്യങ്ങളില്‍ നിന്നായി ഒരു ലക്ഷം പേർ ചടങ്ങില്‍ പങ്കെടുത്തു.