Home കർണാടക 45 വര്‍ഷം മുമ്പ് നട്ട വിത്ത്; ഇപ്പോള്‍ വിശാലമായ ആല്‍മരമായി വളര്‍ന്നു; ആര്‍ട്ട് ഒഫ് ലിവിങ്ങ് 45-ാം വാര്‍ഷികാഘോഷങ്ങളില്‍ പ്രധാനമന്ത്രി മോദി

45 വര്‍ഷം മുമ്പ് നട്ട വിത്ത്; ഇപ്പോള്‍ വിശാലമായ ആല്‍മരമായി വളര്‍ന്നു; ആര്‍ട്ട് ഒഫ് ലിവിങ്ങ് 45-ാം വാര്‍ഷികാഘോഷങ്ങളില്‍ പ്രധാനമന്ത്രി മോദി

ബെംഗളൂരു: 45 വര്‍ഷം മുമ്പ് നട്ട വിത്ത് ഇപ്പോള്‍ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ സ്പര്‍ശിക്കുന്ന വിശാലമായൊരു ആല്‍മരമായി വളര്‍ന്നതായി ആര്‍ട്ട് ഒഫ് ലിവിങ്ങിന്റെ 45-ാം വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.ഞായറാഴ്ച ബെംഗളൂരുവില്‍ നടന്ന ചടങ്ങില്‍ ധ്യാന ക്ഷേത്രം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. വികസിത ഇന്ത്യയെ കെട്ടിപ്പടുക്കുന്നതില്‍ ആത്മീയതയും സേവനവും സാമൂഹികമായ ഉത്തരവാദിത്തമുള്ള യുവാക്കളുടെ പങ്ക് വലുതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.ബെംഗളൂരു നഗരം സോഫ്റ്റ്വെയറിനും സേവനങ്ങള്‍ക്കും ആഗോള അംഗീകാരം നേടിയെടുക്കുക മാത്രമല്ല, ഇന്ത്യയുടെ സാംസ്‌കാരിക സ്വത്വത്തെയും ആത്മീയ അവബോധത്തെയും ഉയര്‍ത്തിപ്പിടിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. നഗരത്തിന്റെ അന്തരീക്ഷം തികച്ചും സവിശേഷമാണ്. ഇന്ത്യയുടെ ആത്മീയ ആഴത്തെ നഗരം പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറിന്റെയും ആര്‍ട്ട് ഒഫ് ലിവിങ്ങിന്റെയും സേവനാധിഷ്ഠിത സംരംഭങ്ങളെ പ്രധാനമന്ത്രി പ്രശംസിക്കുകയും ‘സേവാ പരമോ ധര്‍മ്മ’ (സേവനമാണ് പരമോ ധര്‍മ്മം) ഇന്ത്യന്‍ സമൂഹത്തിന്റെ സ്വഭാവമായി തുടരുന്നു എന്നും പറഞ്ഞു.ഡിജിറ്റല്‍ പേയ്മെന്റുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍, അടിസ്ഥാന സൗകര്യങ്ങള്‍, ബഹിരാകാശ സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ ഇന്ത്യയുടെ പുരോഗതിയെ പ്രധാനമന്ത്രി പ്രശംസിച്ചു. പുതിയകാലത്തെ വെല്ലുവിളികളെ നേരിടാന്‍ യുവാക്കളെ സഹായിക്കുന്നതിലും അവരുടെ വൈകാരികവും ആത്മീയവുമായ ക്ഷേമം ശക്തിപ്പെടുത്തുന്നതിലും ആര്‍ട്ട് ഒഫ് ലിവിങ്ങിന്റെ പങ്കിനെ അദ്ദേഹം അഭിനന്ദിച്ചു.പുതുതായി ഉദ്ഘാടനം ചെയ്യപ്പെട്ട ധ്യാന ക്ഷേത്രം ആയിരക്കണക്കിന് ആളുകള്‍ക്ക് സമാധാനത്തിന്റെയും രോഗശാന്തിയുടെയും കേന്ദ്രമായി മാറുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വരും വര്‍ഷങ്ങളില്‍ സംഘടന സാമൂഹികവും ദേശീയവുമായ പ്രധാന കാര്യങ്ങളില്‍ സംഭാവന നല്‍കുന്നത് തുടരുമെന്നും അദ്ദേഹം പ്രത്യാശിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group