ബെംഗളൂരു: ബെംഗളൂരുകാരുടെ ഏറെ നാളത്തെ കാത്തിരിപ്പായ ബെംഗളൂരു – മുംബൈ സൂപ്പർഫാസ്റ്റ് ട്രെയിൻ സർവീസ് ജൂണില്‍ ആരംഭിച്ചേക്കും.കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഇക്കാര്യം അറിയിച്ചത്. ബെഗളൂരുവില്‍ നിന്ന് മുംബൈയിലേക്ക് അതിവേഗ ട്രെയിൻ വേണമെന്ന ആവശ്യം കാലങ്ങളായുണ്ട്. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഇറങ്ങുമ്പോള്‍ ഈ റൂട്ട് പരിഗണിക്കുമെന്ന് നേരത്തെ റെയില്‍വേ മന്ത്രി അറിയിച്ചിരുന്നു. അതിനായുള്ള കാത്തിരിപ്പിനിടെയാണ് പുതിയ സൂപ്പർ ഫാസ്റ്റ് ട്രെയിൻ എത്തുന്നത്.കഴിഞ്ഞ വർഷം, ബെംഗളൂരുവിനും – മുംബൈയ്ക്കും ഇടയില്‍ രണ്ടാമത്തെ നേരിട്ടുള്ള സൂപ്പർഫാസ്റ്റ് സർവീസിന് റെയില്‍വേ മന്ത്രാലയം അംഗീകാരം നല്കി.
ഉദ്യാൻ എക്സ്പ്രസ് ആരംഭിച്ചതിന് ഏകദേശം മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് പുതിയ ട്രെയിൻ അനുവദിച്ചത്. കേന്ദ്ര ഭക്ഷ്യ-പൊതുവിതരണകാര്യ മന്ത്രി പ്രഹ്ലാദ് ജോഷി റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവുമായി കർണാടകയുമായി ബന്ധപ്പെട്ട വിവിധ റെയില്‍ വികസന പദ്ധതികളും കണക്റ്റിവിറ്റി ആവശ്യങ്ങളും സംബന്ധിച്ച് നടത്തിയ ചർച്ചയ്ക്കുശേഷമാണ് നിർണായക പ്രഖ്യാപനം നടത്തിയത്.ബെംഗളൂരു – മുംബൈ സൂപ്പർഫാസ്റ്റ് ട്രെയിൻ ജൂണില്ജൂണ് മാസത്തില്‍ ബെംഗളൂരു – മുംബൈ സൂപ്പർഫാസ്റ്റ് ട്രെയിനിൻ്റെ സർവീസ് ആരംഭിക്കാൻ കഴിയുമെന്നാണ് റെയില്‍വേ മന്ത്രാലയം ഉറപ്പ് നല്‍കിയതെന്ന് പ്രഹ്ലാദ് ജോഷി വ്യക്തമാക്കി. പുതിയ ട്രെയിൻ സർവീസ് ഈ റൂട്ടിലുള്ള ലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രയോജനം ചെയ്യുമെന്നും വ്യാപാരവും വാണിജ്യവും കൂടുതല്‍ ഉത്തേജിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.ബെംഗളൂരു – മുംബൈ സൂപ്പർഫാസ്റ്റ് ട്രെയിൻ റൂട്ട്പുതിയ സൂപ്പർഫാസ്റ്റ് ട്രെയിൻ കർണാടകയിലെ പ്രധാന നഗരങ്ങളിലൂടെയാണ് സർവീസ് നടത്തുകയെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
തുംകുരു, ദാവണഗെരെ, ഹാവേരി, ഹുബ്ബള്ളി-ധാർവാഡ്, ബെലഗാവി എന്നിവിടങ്ങളിലൂടെ മധ്യ കർണാടക റൂട്ടിലൂടെയാകും ട്രെയിൻ കടന്നുപോവുക. ഉത്തര-ദക്ഷിണ കർണാടകയ്ക്കിടയിലെ യാത്രയും ഐടി നഗരത്തില്‍ നിന്ന് വാണിജ്യ നഗരമായ മുംബൈയിലേക്ക് നേരിട്ടുള്ള റെയില്‍ ബന്ധവും പുതിയ ട്രെയിൻ സർവീസോടെ കൂടുതല്‍ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.ബെംഗളൂരു – മുംബൈ വന്ദേ ഭാരത് സ്ലീപ്പർ ഉടൻഭാവിയില് പുതിയ സൂപ്പർ ഫാസ്റ്റ് ട്രെയിൻ സർവീസിനെ വന്ദേ ഭാരത് മൊത്തത്തിലുള്ള സ്ലീപ്പർ സർവീസാക്കി മാറ്റാനുള്ള തൻ്റെ അഭ്യർഥന റെയില്‍വേ മന്ത്രി അംഗീകരിച്ചിട്ടുണ്ടെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു. റൂട്ടില്‍ സെമി-ഹൈ-സ്പീഡ് ട്രെയിൻ എത്തുന്നതോടെ യാത്രാ സുഖവും മൊത്തത്തിലുള്ള യാത്രാനുഭവവും വർധിപ്പിക്കുന്നതിനൊപ്പം ഈ റൂട്ടിലെ ദീർഘദൂര രാത്രി യാത്ര കൂടുതല്‍ മെച്ചപ്പെടുകയും ചെയ്യും.