Home തിരഞ്ഞെടുത്ത വാർത്തകൾ പാസ്റ്റര്‍ തുടര്‍ച്ചയായി പീഡനത്തിനിരയാക്കി ഗര്‍ഭ നിരോധന ഗുളിക കഴിപ്പിച്ചു; 14 കാരി ഗുരുതരാവസ്ഥയില്‍

പാസ്റ്റര്‍ തുടര്‍ച്ചയായി പീഡനത്തിനിരയാക്കി ഗര്‍ഭ നിരോധന ഗുളിക കഴിപ്പിച്ചു; 14 കാരി ഗുരുതരാവസ്ഥയില്‍

14 വയസ്സുകാരിയെ സഭാ പാസ്റ്റർ ആവർത്തിച്ച്‌ പീഡിപ്പിച്ചതായി പരാതി.ആന്ധ്രാ പ്രദേശിലെ ഏലൂരു ജില്ലയിലെ കാമവരപുക്കോട്ടയിലാണ് സംഭവം നടന്നത്.42 വയസ്സുകാരനായ രാംബാബു എന്ന പാസ്റ്ററാണ് പെണ്‍കുട്ടിയെ പലതവണ ലൈംഗികമായി ദുരുപയോഗം ചെയ്തത്.പെണ്‍കുട്ടി ചർച്ചില്‍ പ്രാർത്ഥനയ്ക്ക് വരുമ്പോഴായിരുന്നു സംഭവം. കൂലിപ്പണി ചെയ്ത് ജീവിക്കുന്ന പെണ്‍കുട്ടിയുടെ കുടുംബം പതിവായി ചർച്ചില്‍ പ്രാർത്ഥനയ്ക്കായി പോകാറുണ്ടായിരുന്നു.പെണ്‍കുട്ടിക്ക് ആർത്തവം നിലച്ചതിനെത്തുടർന്നാണ് പാസ്റ്റർ നിർബന്ധിച്ച്‌ കുട്ടിയെക്കൊണ്ട് അമിത അളവില്‍ ഗർഭനിരോധന ഗുളികകള്‍ കഴിപ്പിച്ചത്.ഗുളിക കഴിച്ചതിനെത്തുടർന്നുണ്ടായ കഠിനമായ രക്തസ്രാവത്തെത്തുടർന്ന് പെണ്‍കുട്ടി ഒടുവില്‍ നടന്ന കാര്യങ്ങള്‍ അമ്മയോട് വെളിപ്പെടുത്തുകയായിരുന്നു.പെണ്‍കുട്ടിയുടെ നില ഗുരുതരമായതിനെത്തുടർന്ന് ഏലൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കേസെടുത്തതായും പ്രതി ഒളിവിലാണെന്നും തടികലപുടി സബ് ഇൻസ്പെക്ടർ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group