Home തിരഞ്ഞെടുത്ത വാർത്തകൾ മുഖ്യമന്ത്രി മത്സരത്തില്‍ നിന്ന് പിന്മാറില്ലെന്ന് വേണുഗോപാല്‍; എണ്ണം മാത്രമാകരുത് പരിഗണനയെന്ന് സതീശൻ, കെ.സിക്കായി നിരീക്ഷകര്‍ക്ക് കത്ത് നല്‍കി കെ സുധാകരൻ

മുഖ്യമന്ത്രി മത്സരത്തില്‍ നിന്ന് പിന്മാറില്ലെന്ന് വേണുഗോപാല്‍; എണ്ണം മാത്രമാകരുത് പരിഗണനയെന്ന് സതീശൻ, കെ.സിക്കായി നിരീക്ഷകര്‍ക്ക് കത്ത് നല്‍കി കെ സുധാകരൻ

തിരുവനന്തപുരം: മുഖ്യമന്ത്രിപദത്തിനായി കോണ്‍ഗ്രസില്‍ നേതാക്കള്‍ ചേരി തിരിഞ്ഞ് പോര് തുടരുന്നതിനിടെ തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എമാരുടെ നിയമസഭാ കക്ഷിയോഗം തുടങ്ങി.എഐസിസി നിരീക്ഷകരുടെ സാന്നിധ്യത്തില്‍ കെപിസിസി ആസ്ഥാനത്തെ മീഡിയ റൂമിലാണ് യോഗം ചേരുന്നത്. അതേസമയം, മുഖ്യമന്ത്രി മത്സരത്തില്‍ നിന്ന് പിന്മാറില്ലെന്ന് അനുകൂലിക്കുന്ന എംഎല്‍എമാരോട് കെ സി വേണുഗോപാല്‍ അറിയിച്ചു. നിയമസഭാ കക്ഷിയില്‍ ഭൂരിപക്ഷം തെളിയിച്ചാല്‍ രാഹുലിന്റെ അനുമതി കിട്ടുമെന്ന പ്രതീഷയിലാണ് കെ സി ക്യാമ്പ്. എന്നാല്‍, എംഎല്‍എമാരുടെ എണ്ണം മാത്രം ആകരുത് പരിഗണനയെന്ന് നിരീക്ഷകരോട് സതീശൻ ആവശ്യപ്പെട്ടു. എല്ലാ ഘടകങ്ങളും പരിഗണിക്കണമെന്നാണ് വിഡി സതീശന്‍റെ വാദം. അതിനിടെ, കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് നിരീക്ഷകർക്ക് കെ സുധാകരൻ കത്ത് നല്‍കി.മുഖ്യമന്ത്രി ചര്‍ച്ചയില്‍ 47 എംഎല്‍എമാരുടെ പിന്തുണ ഉറപ്പായതായെന്നാണ് കെസി വേണുഗോപാല്‍ വിഭാഗം പറയുന്നത്. 16 എംഎല്‍എമാർ എങ്കിലും തന്റെ പേര് പറയുമെന്ന് രമേശ് ചെന്നിത്തല കരുതുന്നു. 9 എംഎല്‍എമാർ ഒപ്പമെന്ന് വി ഡി സതീശൻ ക്യാമ്പ് പറയുന്നു. എന്നാല്‍, നിരീക്ഷകരുമായുള്ള കൂടിക്കാഴ്ചയില്‍ എംഎല്‍എമാർ അഭിപ്രായം മാറ്റുമോ എന്ന ആശങ്ക ഗ്രൂപ്പ് മാനേജർമാർക്കുണ്ട്. എംഎല്‍എമാരെ ഒപ്പം നിർത്താൻ മന്ത്രിസ്ഥാനം ഉള്‍പ്പെടെ പലർക്കും വാഗ്ദാനം ചെയ്തതായും സൂചനയുണ്ട്. അതേസമയം, ഞായറാഴ്ചയോടെ മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. കെപിസിസി ആസ്ഥാനത്ത് എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുല്‍ വാസ്നിക്കും 63 എംഎല്‍എമാരെയും ഒന്നിച്ചും, ഒറ്റയ്ക്ക് ഒറ്റയ്ക്കും കാണും. തിരുവനന്തപുരത്തെ താജ് ഹോട്ടലില്‍ തങ്ങിയ നിരീക്ഷകർ പുലർച്ചെ മുതല്‍ നിരവധി മുതിർന്ന നേതാക്കളെ കണ്ടു. ഘടകകക്ഷി നേതാക്കളുമായും വൈകീട്ട് കൂടിക്കാഴ്ച നടത്തും. തീരുമാനമെടുക്കാൻ ഹൈക്കമാൻഡിനെ ചുമതലപ്പെടുത്തി നിയമസഭാ കക്ഷിയോഗം പ്രമേയം പാസാക്കും. നിരീക്ഷകർ തിരികെ ദില്ലിയില്‍ എത്തിയശേഷമാകും തീരുമാനം പ്രഖ്യാപിക്കുക.

You may also like

error: Content is protected !!
Join Our WhatsApp Group