Home കർണാടക ബെംഗളൂരുവില്‍ ആശുപത്രി ചുറ്റുമതില്‍ ഇടിഞ്ഞുവീണ് മലയാളികള്‍ ഉള്‍പ്പെടെ മരിച്ചു

ബെംഗളൂരുവില്‍ ആശുപത്രി ചുറ്റുമതില്‍ ഇടിഞ്ഞുവീണ് മലയാളികള്‍ ഉള്‍പ്പെടെ മരിച്ചു

ബെംഗളൂരു: കനത്ത മഴയില്‍ ആശുപത്രിയുടെ ചുറ്റുമതില്‍ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ മലയാളികളും. എറണാകുളം സ്വദേശികളായ ലത, സ്മിത എന്നിവരാണ് മരിച്ചത്.മൂന്ന് മലയാളികള്‍ക്ക് പരിക്കേറ്റു. കുടുംബശ്രീ പ്രവര്‍ത്തകരായ ഇവരെല്ലാം ബംഗളൂരുവിലേക്ക് വിനോദയാത്ര വന്ന 52 അംഗ സംഘത്തിലെ അംഗങ്ങളാണ്.കനത്ത മഴയില്‍ ആശുപത്രിയുടെ ചുറ്റുമതില്‍ ഇടിഞ്ഞുവീണാണ് ബെംഗളൂരുവില്‍ ഏഴ് പേര്‍ മരിച്ചത്. ബുധനാഴ്ച വൈകുന്നേരമുണ്ടായ അതിശക്തമായ മഴയിലാണ് വന്‍ ദുരന്തമുണ്ടായത്. മൂന്ന് കുട്ടികളടക്കമുള്ളവര്‍ക്കാണ് ജീവന്‍ നഷ്ടമായത്.ശിവാജി നഗറിലെ ബൗറിംഗ് ആശുപത്രിയുടെ എട്ടടി ഉയരമുള്ള ചുറ്റുമതില്‍ തകര്‍ന്ന് വീണതാണ് ദുരന്തമായത്. ബസ് സ്റ്റാന്‍ഡിനും മാര്‍ക്കറ്റിനും സമീപമുള്ള ഈ ഭാഗത്ത് മഴയില്‍ നിന്ന് രക്ഷതേടി താല്‍ക്കാലിക ഷെഡുകള്‍ക്ക് താഴെ നിന്ന വഴിയോര കച്ചവടക്കാരും യാത്രക്കാരുമാണ് അപകടത്തില്‍പ്പെട്ടത്.

You may also like

error: Content is protected !!
Join Our WhatsApp Group