Home കർണാടക അവധി ദിവസങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ കേന്ദ്രം, പൊലീസിന് വിവരം ലഭിച്ചു; നിര്‍ധനരായ പെണ്‍കുട്ടികളെ തൊഴില്‍ വാഗ്ദാനം നല്‍കി ചതിച്ച 11 പേര്‍ അറസ്റ്റില്‍

അവധി ദിവസങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ കേന്ദ്രം, പൊലീസിന് വിവരം ലഭിച്ചു; നിര്‍ധനരായ പെണ്‍കുട്ടികളെ തൊഴില്‍ വാഗ്ദാനം നല്‍കി ചതിച്ച 11 പേര്‍ അറസ്റ്റില്‍

by ടാർസ്യുസ്

ബെംഗളൂരു: കർണാടകത്തിലെ റായ്ച്ചൂരില്‍ നിർധന പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച പെണ്‍വാണിഭ കേന്ദ്രം അടച്ചുപൂട്ടി പൊലീസ്.സംഘത്തിലെ നടത്തിപ്പുകാരായ 11 പേരെ അറസ്റ്റ് ചെയ്തു. രണ്ട് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി. റായ്ച്ചൂരിലെ മാൻവിയില്‍ അവധി ദിവസങ്ങളില്‍ മാത്രം പ്രവർത്തിച്ചിരുന്ന പെണ്‍വാണിഭ കേന്ദ്രമാണ് പൊലീസ് കണ്ടെത്തി അടപ്പിച്ചത്. തൊഴില്‍രഹിരായ യുവതികള്‍ക്ക് തൊഴില്‍ ലഭ്യമാക്കി നല്‍കുന്നു എന്ന പേരിലായിരുന്നു പെണ്‍വാണിഭ കേന്ദ്രത്തിന്റെ പ്രവർത്തനം. നിർധനരായ യുവതികളെ കണ്ടെത്തുകയും തൊഴില്‍ തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം ചെയ്തുമാണ് സംഘം പ്രവ‍ർത്തിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

തങ്ങളുടെ അടുത്തെത്തുന്ന യുവതികളെ പിന്നീട് ഭീഷണിപ്പെടുത്തി ഇവർ ലൈംഗികവൃത്തിയിലേക്ക് നിയോഗിക്കുകയായിരുന്നു. ഈ സംഘത്തിന്റെ പ്രവർത്തനത്തെ കുറിച്ച്‌ വിവരം ലഭിച്ച പൊലീസ് ഇവരെ നിരീക്ഷിക്കുകയും സ്ഥലം റെയ്ഡ് ചെയ്യുകയുമായിരുന്നു. സംഘത്തിലെ 11 പേരെ പൊലീസ് പിടികൂടി. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.സൂത്രധാരൻ തായപ്പമാൻവിയിലെ ഇന്ദിരാ നഗർ സ്വദേശി, തായപ്പ എന്നയാളാണ് സംഘത്തിന്റെ സൂത്രധാരൻ എന്ന് പൊലീസ് വ്യക്തമാക്കി. പൊലീസ് പരിശോധനയ്ക്കെത്തുമ്പോള്‍ രണ്ട് യുവതികള്‍ ഇവിടെ ഉണ്ടായിരുന്നു. ഇവരെ രക്ഷപ്പെടുത്തി റെസ്ക്യൂ ഹോമിലേക്ക് മാറ്റി. സംഘത്തിന്റെ പ്രവർത്തനത്തെ കുറിച്ച്‌ വിശദമായ അന്വേഷണം ആരംഭിച്ചതായി മാൻവി പൊലീസ് അറിയിച്ചു. മറ്റിടങ്ങളിലും സമാന രീതിയില്‍ ഇവർ പെണ്‍കുട്ടികളെ വലയിലാക്കായിരുന്നോ എന്നതും പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group