കണ്ണൂർ: കേരളത്തിൽ പാമ്പ് കടിയേറ്റ് ഒരുമരണം കൂടി.തളിപ്പറമ്പ് മുതുകുട നബീസ(65) ആണ് മരിച്ചത്.വെള്ളിയാഴ്ചയാണ് നബീസയെ പാമ്പ് കടിച്ചത്. സംഭവസമയം ആരും വീട്ടിൽ ഇല്ലായിരുന്നു. അവശനിലയിൽ ഇവരെ കണ്ട ബന്ധുക്കൾ ഉടൻതന്നെ തളിപറമ്പ് സഹകരണ ആശുപത്രിയിലും അവിടെ നിന്നും പരിയാരം മെഡിക്കൽ കോളജിലും എത്തിച്ചു.വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയത്. ഇന്ന് രാവിലെ മരണംസംഭവിച്ചു. ശംഖുവരയൻ ആകാം കടിച്ചതെന്ന നിഗമനത്തിലാണ് അധികൃതർ. ഇതോടെ കഴിഞ്ഞ ഒരാഴ്ച പാമ്പ് കടിയേറ്റ് മരിക്കുന്ന അഞ്ചാമത്തെ ആൾ ആണ് നബീസ.