ജയസൂര്യയുടെ വെള്ളം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വ്യവസായിയും നിര്‍മാതാവുമായ മുരളി കുന്നുംപുറത്തിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു.തനിക്ക് ഒരുപാട് ചതികള്‍ പറ്റിയെന്നും ജീവിതം കൈവിട്ട് പോയ അവസ്ഥയാണെന്നും പറഞ്ഞ് പൊട്ടിക്കരയുന്ന മുരളിയുടെ വീഡിയോ ആണിത്. ഇതില്‍ സുമതി വളവ് അടക്കമുള്ള സിനിമകളെ കുറിച്ചും അതിന്റെ പരാജയത്തെ കുറിച്ചും മുരളി പറയുന്നുണ്ട്. ഒരുപാട് കടങ്ങള്‍ തനിക്ക് ഉണ്ടെന്നും സിനിമയുടെ ഏഴ് കോടി രൂപയുടെ നഷ്ടം കൂടിയായപ്പോള്‍ പിടിച്ചു നില്‍ക്കാനാകുന്നില്ലെന്നും പ്രചരിക്കുന്ന വീഡിയോയില്‍ മുരളി പറയുന്നുണ്ട്.മുരളി കുന്നുംപുറത്ത് വീഡിയോയില്‍ പറഞ്ഞ കാര്യങ്ങള്എന്നെ എല്ലാവർക്കും അറിയാമെന്ന് വിശ്വസിക്കുന്നു. ‘വെള്ളം’ സിനിമ കുറെ ആളുകള്‍ കണ്ടിട്ടുണ്ടാവും. അത് സിനിമയ്ക്ക് വേണ്ടി കാണിച്ചതാണ്, അങ്ങനെയൊന്നുമല്ല എന്റെ യഥാർത്ഥ ലൈഫ്. ഞാൻ ഒരു സാധാരണ മനുഷ്യനാണ്.ഇപ്പോള്‍ ജീവിതം വഴിമുട്ടി നില്ക്കുന്നൊരു അവസ്ഥയിലാണ്. അതുകൊണ്ടാണ് ഞാൻ നിങ്ങളുടെ മുന്നില്‍ ഈ വീഡിയോയുമായി വരാൻ കാരണം. ഒരുപാട് ചതികള്‍ പറ്റി.
ബിസിനസ്സില്‍ ഒരുപാട് ചതികള്‍ പറ്റി. ടൈല്‍സ് ദുബായിലും ഓസ്ട്രേലിയയിലും ആഫ്രിക്കയിലും ഒക്കെ കയറ്റി അയച്ചിട്ട് മലയാളികള്‍ വഴി ഒരുപാട് പൈസ കിട്ടാനുണ്ടായി.ബിസിനസ്സില്‍ കുറെ പൈസ പോയി. ആള്‍ക്കാരെ വിശ്വസിച്ചു കുറെ പൈസ പോയി. കമ്പനിക്കാർക്ക് കുറെ പൈസ കൊടുക്കാനുണ്ട്. അതിനിടയ്ക്കാണ് സിനിമ എടുത്തത്. ‘വെള്ളം’… അതില്‍ അവസാനം അതിന്റെ പ്രൊഡ്യൂസർ ആയിപ്പോയതാണ്.രണ്ടാമത് ‘നദികളില്‍ സുന്ദരി യമുന’. ഉണ്ണി വെള്ളോറ, വിജേഷ് പാണത്തൂർ… ഈ രണ്ടാളും സിനിമ എടുക്കാൻ വന്നു. അങ്ങനെ ആ സിനിമ എടുത്തു. അതില്‍ രണ്ടുകോടി രൂപയുടെ നഷ്ടം വന്നു. പിന്നെ മൂന്നാമത് ‘സുമതി വളവ്’. സിനിമ വലിയ വിജയമാകുമെന്ന് കരുതി. എന്റെ ജീവിതം ഇപ്പോള്‍ കൈവിട്ടു പോയിരിക്കുകയാണ്. എനിക്ക് ഇപ്പോള്‍ മരിക്കുകയല്ലാതെ വേറെ വഴിയില്ല. ജീവിച്ചിട്ട് മതിയായിട്ടില്ല, കൊതി തീർന്നിട്ടില്ല. പക്ഷെ ഈ സിനിമ കാരണം ഏഴ് കോടിയോളം രൂപ നഷ്ടം വന്നു. എനിക്ക് പിടിച്ചു നില്ക്കാൻ പറ്റുന്നില്ല. എനിക്ക് പിടിച്ചു നില്ക്കാൻ പറ്റുന്നില്ല. ഒരുപാട് കടങ്ങള്‍ ഓള്‍റെഡി ഉണ്ട്, അതിന്റെ കൂടെ ഇതും. അതുകൊണ്ട് ഞാൻ പോവുകയാണ്. ഞാൻ പോവുകയാണ്.
എന്റെ ഭാര്യയെയും മക്കളെയും കൂടെ എനിക്ക് ജീവിച്ചിട്ട് കൊതി തീർന്നിട്ടില്ല.കടക്കാർ എന്നെ ജീവിക്കാൻ സമ്മതിക്കുന്നില്ല. എന്നെ എല്ലാവരും ചതിച്ചു, എല്ലാവരും പറ്റിച്ചു. എന്നെ ഇങ്ങനെയാക്കി. അഭിലാഷ് പിള്ള, വിഷ്ണു, അഭിലാഷ് പിള്ളയോടൊക്കെ.. അവനെയൊന്നും ഒരിക്കലും വിശ്വസിക്കരുത്. വിഷ്ണ..വിഷ്ണു. അവന് ഡയറക്ഷൻ ഒന്നും അറിയില്ല. എല്ലാവരും കള്ളന്മാരാണ്. എല്ലാവരും ഈ സത്യം അറിയണം. എന്നെ പറ്റിച്ചതാണ് ഇവരൊക്കെ കൂടി. എല്ലാവരും കൂടി എന്നെ പറ്റിച്ചു.എന്റെ നല്ലൊരു ജീവിതം എല്ലാവരും കൂടി കളഞ്ഞു. ദൈവം അവർക്ക് മാപ്പ് കൊടുക്കട്ടെ. എനിക്ക് മരിക്കുകയല്ലാതെ വേറെ വഴിയില്ല. പക്ഷെ മരിക്കാൻ ധൈര്യമില്ല. എനിക്ക് വേറെ വഴിയില്ല. എല്ലാവർക്കും മാപ്പ്. ഞാൻ കാരണം ഒരുപാട് ആളുകള്‍ ബുദ്ധിമുട്ടിയിട്ടുണ്ട്. നിങ്ങളാരും ഒരിക്കലും കുടിക്കരുത്. എന്റെ അവസ്ഥ ഇങ്ങനെയൊക്കെ ആയിപ്പോയി. മാപ്പ് സുഹൃത്തുക്കളെ മാപ്പ്.