Home കർണാടക വിമാനം പറന്നുയരുന്നതിന് തൊട്ടുമുന്‍പ് യുവാവിന് ശാരീരിക അസ്വസ്ഥത: സമയോചിതമായി ഇടപെട്ട് ക്യാബിന്‍ ക്രൂ

വിമാനം പറന്നുയരുന്നതിന് തൊട്ടുമുന്‍പ് യുവാവിന് ശാരീരിക അസ്വസ്ഥത: സമയോചിതമായി ഇടപെട്ട് ക്യാബിന്‍ ക്രൂ

by ടാർസ്യുസ്

ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെടാനിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയ സംഭവങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.ഏപ്രില്‍ 16ന് പുറപ്പെടേണ്ടിയിരുന്ന 6E 840 വിമാനത്തില്‍ യാത്രക്കാരനായ ഒരു യുവാവിന് വിമാനം പറന്നുയരുന്നതിന് തൊട്ടുമുമ്പ് പെട്ടെന്ന് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു. സാഹചര്യം പെട്ടെന്ന് മനസ്സിലാക്കിയ ക്യാബിന്‍ ക്രൂ ഉടനടി ഇടപെടുകയും വിമാനത്തിലുണ്ടായിരുന്ന ഒരു ഡോക്ടറുടെ സഹായം തേടുകയും ചെയ്തു.വിമാനത്തിലുണ്ടായിരുന്ന ഡോക്ടറും ജീവനക്കാരും ചേര്‍ന്ന് യുവാവിന് ആവശ്യമായ പ്രഥമശുശ്രൂഷകള്‍ നല്‍കി. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ഇദ്ദേഹത്തെ വിമാനത്താവളത്തില്‍ തയ്യാറാക്കിയ ആംബുലന്‍സിലേക്ക് മാറ്റി. ഈ മെഡിക്കല്‍ എമര്‍ജന്‍സി കാരണം യാത്ര കുറച്ചു സമയം വൈകിയെങ്കിലും, ജീവനക്കാരുടെ വേഗത്തിലുള്ള പ്രവര്‍ത്തനവും സഹയാത്രികര്‍ കാട്ടിയ ക്ഷമയും ഏറെ മാതൃകാപരമായിരുന്നു.വിമാനത്തിലുണ്ടായിരുന്ന ഷൈലി എന്ന യാത്രക്കാരിയാണ് ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. പൈലറ്റും ക്രൂവും നടത്തിയ സമയോചിതമായ ഇടപെടലുകളെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് സുഖം പ്രാപിച്ചതായും അന്നുതന്നെ ഡിസ്ചാര്‍ജ് ചെയ്തതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ സഹായിച്ച ഡോക്ടറെയും വിമാന ജീവനക്കാരെയും ‘ദൈവത്തെപ്പോലെ’ എന്നാണ് സോഷ്യല്‍ മീഡിയ വിശേഷിപ്പിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group