Home കർണാടക ടെന്‍ഷന്‍ കുറയും, റീല്‍സ് ടൈമും ഇടിയും, ഒമ്പതാമന്‍ എത്തുന്നു, 7-8 റേഞ്ച് പിടിക്കാന്‍ ബെംഗളൂരു നമ്മ മെട്രോ യെല്ലോ ലൈന്‍

ടെന്‍ഷന്‍ കുറയും, റീല്‍സ് ടൈമും ഇടിയും, ഒമ്പതാമന്‍ എത്തുന്നു, 7-8 റേഞ്ച് പിടിക്കാന്‍ ബെംഗളൂരു നമ്മ മെട്രോ യെല്ലോ ലൈന്‍

by ടാർസ്യുസ്

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈനിലേക്കുള്ള 9ാമത്തെ ട്രെയിന്‍ ബെംഗളൂരുവിലെത്തി. ആര്‍വി റോഡ്-ബൊമ്മസാന്ദ്ര ഇടനാഴിയ്ക്കായുള്ള 6 കോച്ചുകളുള്ള ട്രെയിന്‍ ഹെബ്ബഗോഡി ഡിപ്പോയിലാണ് എത്തിച്ചിരിക്കുന്നത്.കൊല്‍ക്കത്തയിലെ ടിറ്റാഗഡ് റെയില്‍ സിസ്റ്റംസ് ലിമിറ്റഡില്‍ നിന്ന് റോഡ് മാര്‍ഗമാണ് ട്രെയിന്‍സെറ്റ് ബെംഗളൂരുവിലെത്തിച്ചത്. ഹെബ്ബഗോഡി ഡിപ്പോയില്‍വച്ച്‌ കോച്ചുകള്‍ ഘടിപ്പിക്കും. തുടര്‍ന്ന് പ്രവര്‍ത്തന-സുരക്ഷാ പരിശോധനകള്‍ക്ക് വിധേയമാക്കും.ശേഷം നിര്‍ബന്ധിത 750 കിലോമീറ്റര്‍ മെയിന്‍ ലൈന്‍ ട്രയല്‍ റണ്ണിനായി യെല്ലോ ലൈനില്‍ BMRCL ഈ ട്രെയിന്‍ ഉള്‍പ്പെടുത്തും. ഇതിന് ശേഷം മെയ് മാസത്തില്‍ ഈ വണ്ടി സര്‍വീസിനായി ലഭ്യമാക്കും. അതായത് ട്രെയിനിന്റെ പരിശോധനകള്‍ക്കും അംഗീകാരങ്ങള്‍ക്കുമായി കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും എടുക്കും.

19.5 കിലോമീറ്റര്‍ പാതയില്‍ നിലവില്‍ 8 ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്. യെല്ലോ ലൈനില്‍ തിരക്കേറിയ സമയങ്ങളില്‍ തിങ്ങിനിറഞ്ഞാണ് ട്രെയിനുകള്‍ ഓടാറ്. യാത്രക്കാര്‍ക്ക് പലപ്പോഴും കാലുകുത്താനുള്ള ഇടമേ കിട്ടാറുള്ളൂ.കൂടാതെ കാത്തിരിപ്പ് സമയം കൂടുതലുമാണ്. ഇതോടെ പലരും യെല്ലോ ലൈന്‍ ഉപയോഗിക്കുന്നതില്‍ വിമുഖത പുലര്‍ത്തുകയും ചെയ്തിരുന്നു. തിരക്കുള്ള സമയങ്ങളില്‍ ഒമ്പത് മിനിട്ടും തിരക്കില്ലാത്ത സമയങ്ങളില്‍ 14 മിനിട്ടുമാണ് ഇപ്പോഴത്തെ കാത്തിരിപ്പ് സമയം.രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 12 വരെയും വൈകുന്നേരം 4 മുതല്‍ രാത്രി 9 വരെയും ആണ് തിരക്കുള്ള സമയം. 9 ട്രെയിനുകള്‍ ആകുന്നതോടെ, തിരക്കുള്ള സമയങ്ങളിലെ ഫ്രീക്വന്‍സി 7-8 മിനിട്ടായും തിരക്കില്ലാത്ത സമയങ്ങളിലെ ഫ്രീക്വന്‍സി 11-13 മിനിട്ടായും കുറയ്ക്കാന്‍ BMRCL അധികൃതര്‍ ലക്ഷ്യമിടുന്നു.വൈകാതെ 10ാം ട്രെയിനും പത്താം ട്രെയിനും വൈകാതെ എത്തുമെന്ന് BMRCL വൃത്തങ്ങള്‍ അറിയിക്കുന്നു. ഇതോടെ തിരക്കുള്ള സമയങ്ങളില്‍ ട്രെയിന്‍ കാത്തിരിപ്പ് സമയം 5-6 മിനിട്ട് ആയി കുറയും. ട്രെയിന്‍ കാത്തിരുന്നുള്ള ടെന്‍ഷന്‍ കുറയും.

കൂടുതല്‍ നേരം റീല്‍ നോക്കി സമയം ചെലവിടുകയും വേണ്ട.തിരക്കില്ലാത്ത സമയങ്ങളിലെ ഫ്രീക്വന്‍സി 10 മുതല്‍ 12 മിനിട്ടുമാകും. TRSL നിര്‍മ്മിച്ച ട്രെയിന്‍ അടുത്തയാഴ്ച ബെംഗളൂരുവിലെ ഹെബ്ബഗോഡി ഡിപ്പോയിലെത്തുമെന്നുമെന്ന് BMRCL അറിയിക്കുന്നു.ബെംഗളൂരു നമ്മ മെട്രോ യെല്ലോ ലൈന്‍ 2025 ഓഗസ്റ്റ് 10ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നമ്മ മെട്രോ യെല്ലോ ലൈന്‍ നാടിന് സമര്‍പ്പിച്ചത്. ഓഗസ്റ്റ് 11ന് ഈ പാതയില്‍ പൊതുജനങ്ങള്‍ക്കായുള്ള സര്‍വീസ് ആരംഭിക്കുകയും ചെയ്തു. 19 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് യെല്ലോ ലൈന്‍.ആര്‍വി റോഡിനെ ബൊമ്മസാന്ദ്രയുമായി ബന്ധിപ്പിക്കുന്ന, ഈ പാതയില്‍ 16 സ്റ്റേഷനുകളാണുള്ളത്. സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ്, ഇലക്‌ട്രോണിക് സിറ്റി, ബിടിഎം ലേഔട്ട് തുടങ്ങിയ സുപ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് ഈ ഉയരപ്പാത കടന്നുപോകുന്നത്.ബെംഗളൂരു നഗരത്തിലെ സുപ്രധാന ടെക് ഇടനാഴിയിലെ ഗതാഗതക്കുരുക്ക് ഗണ്യമായി കുറയ്ക്കുന്നതില്‍ ഈ പാതയ്ക്ക് നിര്‍ണായക പങ്കുണ്ട്.

ശരാശരി ഒരു ലക്ഷം യാത്രികരാണ് ദിനംപ്രതി യെല്ലോ ലൈന്‍ ഉപയോഗിക്കുന്നത്.നിലവില്‍ 8 ട്രെയിനുകളാണ് ഈ പാതയില്‍ സര്‍വീസ് നടത്തുന്നത്. തിരക്കേറിയ സമയങ്ങളില്‍ 9 മിനിട്ടിന്റെ ഇടവേളയിലാണ് ട്രെയിനുകള്‍. തിരക്കില്ലാത്ത സമയങ്ങളില്‍ 14 മിനിട്ടാണ് ട്രെയിനിനായുള്ള കാത്തിരിപ്പ് സമയം.ബെംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡാണ് (BMRCL) സുരക്ഷിതവും സുഗമവും വേഗതയുള്ളതുമായ ഈ പൊതുഗതാഗത സംവിധാനത്തില്‍ സര്‍വീസുകള്‍ സാധ്യമാക്കുന്നത്.ബെംഗളൂരു നമ്മ മെട്രോ96 കിലോമീറ്റര്‍ പ്രവര്‍ത്തനക്ഷമമായ ട്രാക്കും 83 സ്റ്റേഷനുകളുമുള്ള ബെംഗളൂരു നമ്മ മെട്രോ, രാജ്യത്തെ രണ്ടാമത്തെ വലിയ അത്യാധുനിക പൊതുഗതാഗത ശൃംഖലയാണ്. ഗ്രീന്‍, പര്‍പ്പിള്‍, യെല്ലോ ലൈനുകളിലായി 62 ട്രെയിനുകള്‍ ഓടുന്നു. പ്രതിദിനം ശരാശരി 10 ലക്ഷം യാത്രക്കാര്‍ നമ്മ മെട്രോയില്‍ സഞ്ചരിക്കുന്നുമുണ്ട്.വിവിധ ലൈനുകളുടെ വികസന പ്രവര്‍ത്തനങ്ങളും പുതിയ പാതകള്‍ക്കായുള്ള പ്രവൃത്തികളും ഊര്‍ജിതമായി നഗരത്തിന്റെ വിവിധയിടങ്ങളില്‍ പുരോഗമിക്കുന്നുമുണ്ട്. 2011 ലാണ് നമ്മ മെട്രോ പ്രയാണമാരംഭിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group