Home കർണാടക ബെംഗളൂരു ചുട്ടുപൊള്ളുന്നത് വെറുതെയല്ല; ഹരിതകവചം 78 ശതമാനത്തില്‍ നിന്ന് 6 ശതമാനമായി കുറഞ്ഞു

ബെംഗളൂരു ചുട്ടുപൊള്ളുന്നത് വെറുതെയല്ല; ഹരിതകവചം 78 ശതമാനത്തില്‍ നിന്ന് 6 ശതമാനമായി കുറഞ്ഞു

by ടാർസ്യുസ്

ബെംഗളൂരു: നഗരത്തിന്റെ ‘പച്ചപ്പും ഹരിതാഭയും’ ഇല്ലാതായി എന്നത് ബെംഗളൂരുവിലെ പെൻഷൻ പറ്റിയവരുടെ നേരമ്പോക്ക് പറച്ചിലല്ലെന്ന് കണക്കുകള്‍ പറയുന്നു.ബെംഗളൂരുവിന്റെ ഹരിത കവചം അഥവാ ഗ്രീൻ കവർ 78 ശതമാനത്തില്‍ നിന്ന് 6 ശതമാനമായി കുറഞ്ഞതായാണ് കണക്ക്. നഗരം ചുട്ടുപൊള്ളുന്നതിന്റെ കാരണം തേടുന്നവർ പലപ്പോഴും ആഗോളതാപനം പോലുള്ള പൊതു പ്രതിഭാസത്തിലേക്ക് അനുമാനങ്ങളെ എത്തിക്കുകയാണ് പതിവ്. എന്നാല്‍ അത് മാത്രമല്ല കാരണമെന്ന് ചരിത്രപരമായ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. വഗരത്തിലെ തടാകങ്ങള്‍ പലതും മൂടിപ്പോവുകയോ, ഉള്ള തടാകങ്ങളുടെ വലിപ്പം നന്നെ കുറയുകയോ ചെയ്തു. ബെംഗളൂരുവിന്റെ പ്രകൃതിദത്ത തണുപ്പിക്കല്‍ സംവിധാനങ്ങള്‍ ഇല്ലാതായിരിക്കുന്നു.

നഗരം ഇപ്പോള്‍ ചുട്ടുപൊള്ളുകയാണ്. ബെംഗളൂരുവിലേക്ക് ആളുകളെ ആകര്‍‌ച്ചിരുന്ന കാലാവസ്ഥാപരമായ അനുകൂലഘടകം പതിയെ ഇല്ലാതാവുകയാണോ എന്നാണ് സംശയിക്കേണ്ടത്.1973നും 2015നും ഇടയില്‍ ബെംഗളൂരുവിന്റെ ഹരിതകവചം ഏകദേശം 78-88% കുറഞ്ഞുവെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ദ്രുതഗതിയിലുള്ള നഗരവല്‍ക്കരണം ഇതിനൊരു കാരണമാണ്. 1973 മുതല്‍ 2017 വരെ പച്ചപ്പ് വൻതോതില്‍ കുറഞ്ഞതിനൊപ്പം നടപ്പാതകള്‍ 1000 ശതമാനത്തിലധികം വർദ്ധിച്ചുവെന്നും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് നടത്തിയ വിശകലനപഠനം സൂചിപ്പിക്കുന്നു. അഥവാ വഴിയോര നടപ്പാതകള്‍ നിർമിക്കുന്നതിന്റെ ഭാഗമായി വൻതോതില്‍ മരങ്ങള്‍ മുറിച്ചുമാറ്റപ്പെട്ടു.കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡും ഐഐഎസ്‌സിയും നടത്തിയ സംയുക്ത പഠനത്തില്‍ 2010 കളുടെ തുടക്കത്തില്‍ ബെംഗളൂരുവിലെ സസ്യജാലങ്ങള്‍ ഏകദേശം 14.08 ശതമാനം ആയിരുന്നെന്ന് പറയുന്നു.

അതിനു മുമ്പത്തെ 40 വർഷത്തിനിടെ സസ്യജാലങ്ങളുടെ 66 ശതമാനം ഇല്ലാതായി. ജലാശയങ്ങള്‍ 74 ശതമാനം കുറഞ്ഞു. ഈ നിലയ്ക്ക് പോകുകയാണെങ്കില്‍ ബെംഗളൂരുവിലെ ഇപ്പോഴത്തെ പച്ചപ്പും ഇല്ലാതായേക്കും. നഗരത്തിന്റെ ഹരിതകവചം 2020 ഓടെ ഏകദേശം 2.96-3% ആയി ചുരുങ്ങുമെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ശാസ്ത്രജ്ഞരുടെ റിമോട്ട് സെൻസിങ് അധിഷ്ഠിത മോഡലിങ് പ്രവചിക്കുന്നു. നഗരത്തിലെ തടാകങ്ങളുടെ വിസ്തൃതി 3.4 ശതമാനത്തില്‍ നിന്ന് 1% ആയി കുറയും.2014ലെ കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡും ഐഐഎസ്‌സിയും നടത്തിയ സംയുക്ത പഠനം പറയുന്നത് ബെംഗളൂരുവില്‍ ഏഴ് പേർക്ക് ഒരു വൃക്ഷം മാത്രമേയുള്ളൂ എന്നാണ്. നഗരത്തിന്റെ മൊത്തം പ്രദേശത്തിന്റെ 14.08% മാത്രമേ ഹരിതകവചമുള്ളൂ. ഇത് ബെംഗളൂരു നഗരം ശുപാർശ ചെയ്യുന്ന മാനദണ്ഡങ്ങള്‍ക്ക് വളരെ താഴെയാണ് എന്നതാണ് ശ്രദ്ധേയം. ഒരാള്‍ക്ക് 1.15 മരം എന്ന കണക്കിന് പച്ചപ്പ് ആവശ്യമാണ്. ഏകദേശം 33% പച്ചപ്പ് നഗരത്തില്‍ ഉണ്ടാകണം.ബെംഗളൂരുവിന്റെ ഏറ്റവും ആകർഷക ഘടകമായ അതിന്റെ പച്ചപ്പ് ഇല്ലാതായിക്കൊണ്ടിരിക്കുന്നത് മലയാളികളെയും വിഷമിപ്പിക്കുന്ന കാര്യമാണ്. നഗരത്തെ ജീവിക്കാൻ കൊള്ളുന്നതാക്കി മാറ്റുന്ന പ്രധാന ഘടകമാണ് ഇല്ലാതായിക്കൊണ്ടിരിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group