ബെംഗളൂരു: അംബേദ്കർ ജയന്തി ഘോഷയാത്രയിലേക്ക് കാർ പാഞ്ഞു കയറി അപകടം. കർണാടകയിലെ ചിക്കമഗളുരുവില്‍ ആയിരുന്നു സംഭവം.അപകടത്തില്‍ ഒരാള്‍ക്ക് ജീവൻ നഷ്ടമായി. ഏഴുവയസുകാരിയാണ് മരിച്ചത്. ഏഴ് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരുടെ നില ഗുരുതരാമെന്നാണ് പുറത്തുവരുന്ന വിവരം. പരിക്കേറ്റവരെ ഹാസനിലെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചിക്കമഗളുരുവിലെ അംബേദ്കർ ജയന്തി ഘോഷയാത്രയിലേക്കാണ് കാർ ഓടിച്ചുകയറ്റിയത്. കാർ ഡ്രൈവർ മദ്യപിച്ചിരുന്നുവെന്നാണ് വിവരം. ഇതാണ് അപകടത്തിന് കാരണമായത്. അപകടമുണ്ടായതിന് പിന്നാലെ വാഹനം ഓടിച്ച ആളെ നാട്ടുകാർ കയ്യേറ്റം ചെയ്തിരുന്നു. ഇയാള്‍ക്കൊപ്പം മറ്റൊരാള്‍ കൂടെ വാഹനത്തില്‍ ഉണ്ടായിരുന്നു. അപകടത്തിന് പിന്നാലെ ഒപ്പമുണ്ടായിരുന്ന ആള്‍ ഓടി രക്ഷപെട്ടുവെന്നാണ് വിവരം. പോലീസ് സ്ഥലത്തെത്തി ഡ്രൈവറെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവത്തില്‍ നാട്ടുകാർ പ്രതിഷേധിച്ചു.