Home കർണാടക കുട്ടികളില്ല, രണ്ടാള്‍ക്കും ജോലിയുണ്ട്, ദമ്പതികളുടെ ഒരുമാസത്തെ ചിലവ് 81,000 രൂപ! , ബെംഗളൂരുവിലെ ജീവിതച്ചെലവ് വെളിപ്പെടുത്തി യുവതി

കുട്ടികളില്ല, രണ്ടാള്‍ക്കും ജോലിയുണ്ട്, ദമ്പതികളുടെ ഒരുമാസത്തെ ചിലവ് 81,000 രൂപ! , ബെംഗളൂരുവിലെ ജീവിതച്ചെലവ് വെളിപ്പെടുത്തി യുവതി

by ടാർസ്യുസ്

ബെംഗളൂരു: മെട്രോ നഗരങ്ങളിലെ ജീവിതച്ചെലവ് നാള്‍ക്കുനാള്‍ കൂടി വരികയാണ്. ഇപ്പോഴിതാ ബെംഗളൂരുവില്‍ താമസിക്കുന്ന ഐശ്വര്യ ഘോഷ് എന്ന യുവതി പങ്കുവെച്ച വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്.തങ്ങള്‍ക്ക് വരുന്ന ഒരു മാസത്തെ ചെലവാണ് ഇവർ വീഡിയോയില്‍ ഷെയർ ചെയ്തിരിക്കുന്നത്. മാസച്ചെലവുകളുടെ കണക്കാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. കുട്ടികളില്ലാത്ത, വരുമാനമുള്ള ദമ്പതികളുടെ ജീവിതരീതിയും ചിലവുകളുമാണ് പോസ്റ്റില്‍ കാണുന്നത്.ബജറ്റിലെ ഏറിയ പങ്കും വീടിനായിട്ടാണ് ദമ്പതികള്‍ മാറ്റിവെക്കുന്നത്. വാടകയും മെയിന്റനൻസും ചേർന്ന് 29,000 രൂപയാകും. ഫർണിച്ചർ വാടകയായി 2,500 രൂപയും നല്‍കുന്നുണ്ട്. പലചരക്ക് സാധനങ്ങള്‍ക്കും വീട്ടിലെ പാചകത്തിനുമായി 6,000 രൂപയും, പുറത്തുനിന്നുള്ള ഭക്ഷണത്തിനായി 4,000 രൂപയും ചെലവാകുന്നു.

വീട്ടുജോലിക്ക് 2,800 രൂപ, ബൈക്കിന് ഇന്ധനം, ടാക്സി ഒക്കെയായി 2,000 രൂപ, മെട്രോയ്ക്ക് 2500 രൂപവൈദ്യുതി, വെള്ളം എന്നിവയ്ക്കായി 600 രൂപ വീതം, വൈഫൈ 850 രൂപ. ആറുമാസത്തിലൊരിക്കല്‍ എല്‍പിജി സിലിണ്ടറിന് 1,500 രൂപ, സുഹൃത്തുക്കളുമൊത്തുള്ള ഒത്തുചേരലിന് 5,000 രൂപയും ഷോപ്പിംഗിന് 3,000 രൂപയും. കൂടാതെ മാസംതോറും 15,000 രൂപ യാത്രകള്‍ക്കായുള്ള ഫണ്ടിലേക്ക് മാറ്റുന്നു, എന്റർടെയിൻമെന്റിന് 2000, ഗിഫ്റ്റുകള്‍ക്കും മറ്റുമായി 4000- ഇങ്ങനെയൊക്കെയാണ് ദമ്പതികളുടെ ചെലവ്. എല്ലാം കൂടി ഏകദേശം 81,600 രൂപ ഇവർക്ക് ഒരുമാസം ആകെ ചെലവ് വരും.വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയത്. കൃത്യമായി പറഞ്ഞിരിക്കുന്നു എന്നാണ് പലരും അഭിപ്രായപ്പെട്ടിരിക്കുന്നത്. എന്നാല്‍, ബെംഗളൂരുവില്‍ തങ്ങളുടെ ചെലവ് ഇതിന്റെ ഇരട്ടിയാണെന്നും, പ്രത്യേകിച്ച്‌ വാടകയായി വലിയ സംഖ്യയാണ് കൊടുക്കേണ്ടി വരുന്നതെന്നും പലരും അഭിപ്രായപ്പെട്ടു.

You may also like

error: Content is protected !!
Join Our WhatsApp Group