ബെംഗളൂരു: നഗരത്തിലെ വാടക വിപണിയില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്ന ദുരവസ്ഥ വിവരിക്കുന്ന യുവാവിൻ്റെ കുറിപ്പ് ചർച്ചയാകുന്നു.ഉയർന്ന തുക നല്‍കിയിട്ടും മികച്ച അടിസ്ഥാന സൌകര്യങ്ങള്‍ പോലും ഒരുക്കുന്നില്ലെന്നാണ് പോസ്റ്റില്‍ പറയുന്നത്. പോസ്റ്റിന് താഴെ സമാന അനുഭവം പങ്കിട്ട് നിരവധി പേർ എത്തുന്നുണ്ട്.1 ബിച്ച്കെ ഫ്ലറ്റായിരുന്നു യുവാവിൻറെ ആവശ്യം. ഇതിന് കൊടുക്കേണ്ടത് 30,000 രൂപ. ഫ്ലാറ്റിനായി കടബീസനഹള്ളിക്ക് ചുറ്റുമുള്ള ആറ് കിലോമീറ്റർ ദൂരത്തിനുള്ളില്‍ ബെല്ലന്തൂർ, എച്ച് എസ് ആർ ലേഔട്ട്, മാരത്തഹള്ളി, എ ഇ സി എസ് ലേഔട്ട്, സർജാപൂർ എന്നിവിടങ്ങളില്‍ തിരഞ്ഞെങ്കിലും ശരിയായ ബാല്‍ക്കണിയും നിശ്ചിത പാർക്കിംഗുമുള്ള ഒരു ഫ്ലാറ്റ് പോലും ലഭിച്ചില്ലെന്ന് പോസ്റ്റില്‍ പറയുന്നു. ഇതൊന്നും ഒരിക്കലും ആഡംബരമല്ല, മറിച്ച് അടിസ്ഥാന ആവശ്യമാണ്.
അത്തരത്തിലൊരു ഫ്ലാറ്റ് പോലും ലഭിച്ചില്ലെന്നതാണ് പരാതി.28,000 മുതല്‍ 32,000 രൂപ വരെയാണ് ചില ഫ്ലാറ്റുകളുടെ വാടക. എന്നാല്‍ മിക്ക ഫ്ലാറ്റുകളിലും പാർക്കിംഗ് സൗകര്യം ഉണ്ടായിരുന്നില്ല. അല്ലെങ്കില്‍ ചെറിയ യൂട്ടിലിറ്റി സ്ഥലങ്ങളെയാണ് അവർ ‘ബാല്‍ക്കണി’ എന്ന് വിശേഷിപ്പിച്ചിരുന്നതെന്നും യുവാവ് പരാതിയായി പറഞ്ഞു. തങ്ങളും ഇത് തന്നെയാണ് അനുഭവിക്കുന്നതെന്നാണ് പോസ്റ്റിന് താഴെ കമൻ്റ് ചെയ്ത പലരും പങ്കുവെച്ചത്. ഇങ്ങനെയാണ് പോക്കെങ്കില്‍ വൈകാതെ നമുക്ക് ആഫ്രിക്കൻ ശമ്പളവും യൂറോപ്യൻ വാടകയും ആവും എന്നാണ് ഒരാള്‍ കുറിച്ചത്. വീട് വാടക ഉയരുന്നതല്ലാതെ ശമ്പളം ഉയരുന്നില്ലല്ലോയെന്നാണ് മറ്റ് കമൻ്റുകള്‍.ബെംഗളൂരുവിലെ 1 ബിഎച്ച്കെ ഒരു തട്ടിപ്പാണെന്നായിരുന്നു മറ്റൊരു ഉപഭോക്താവ് കുറിച്ചത്. ഒന്നോ രണ്ടോ പേരുമായി ചേർന്ന് 2/3 BHK എടുക്കുന്നതാണ് നല്ലത്. അപ്പോള്‍ ഒരാള്‍ക്ക് പരമാവധി 25,000 രൂപയേ നല്‍കേണ്ടി വരൂ, ഇഷ്ടമുള്ള എല്ലാ സൗകര്യങ്ങളും ലഭിക്കുകയും ചെയ്യും.
” കുറഞ്ഞ ചെലവില്‍ മികച്ച സൗകര്യങ്ങള്‍ക്കായി ഷെയർഡ് അപ്പാർട്ട്മെൻ്റുകള്‍ തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും ഉചിതമായ നടപടിയെന്നും ഇവർ ചൂണ്ടിക്കാട്ടി.ഓണ്‍ലൈൻ പ്രോപ്പർട്ടി പ്ലാറ്റ്ഫോമുകളോടുള്ള അതൃപ്തിയും ഉപയോക്താക്കള്‍ പങ്കുവെച്ചു. ‘ഓണ്‍ലൈൻ ലിസ്റ്റിംഗുകള്‍ എല്ലാം തട്ടിപ്പാണ്,” ഒരാള്‍ തൻ്റെ വ്യക്തിപരമായ അനുഭവം പങ്കുവെച്ചുകൊണ്ട് പറഞ്ഞു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളും അമിതമായ വിലകളുമാണ് ഈ രംഗത്തെ പ്രധാന പ്രശ്നങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ബെംഗളൂരുവിലെ പല വാടകക്കാർക്കും ഇപ്പോള്‍ താങ്ങാനാവുന്ന ഒരു സ്ഥലം കണ്ടെത്തുക എന്നതിലുപരി, ഏത് അടിസ്ഥാന സൗകര്യമാണ് ഒഴിവാക്കാൻ തയ്യാറാവേണ്ടത് എന്ന ചോദ്യമാണ് നേരിടേണ്ടി വരുന്നതെന്നതാണ് യാർത്ഥ്യം എന്നാണ് മറ്റ് ചിലർ പങ്കിടുന്നത്.