Home കർണാടക കുടകിലെ ശരണ്യ കേസ്: നാടകമെന്നാരോപണം

കുടകിലെ ശരണ്യ കേസ്: നാടകമെന്നാരോപണം

by ടാർസ്യുസ്

ബെംഗളൂരു: കർണാടകയിലെ കുടക് തടിയൻടമോള്‍ മലനിരകളില്‍ ട്രക്കിങ്ങിനിടെ കാണാതാകുകയും നാലാം നാള്‍ വനത്തിനുള്ളില്‍ നിന്ന് കണ്ടെത്തുകയും ചെയ്ത മലയാളി യുവതിക്കെതിരെ അന്വേഷണം.കോഴിക്കോട് നാദാപുരം സ്വദേശിനിയും ഐടി പ്രൊഫഷണലുമായ ജി.എസ്. ശരണ്യ (36) കാണാതായ സംഭവം കെട്ടിച്ചമച്ചതാണെന്നാരോപിച്ച്‌ ബിജെപി പരാതി നല്‍കിയതോടെയാണിത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്തതിനെക്കുറിച്ച്‌ വിശദമായ അന്വേഷണം വേണമെന്നുമാണ് ബിജെപിയുടെ ആവശ്യം.കുടക് ബിജെപി റൂറല്‍ യൂണിറ്റാണ് നാപ്പോക്ലു പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. നാലു ദിവസം കൊടുംകാട്ടില്‍ ഭക്ഷണവും വെള്ളവുമില്ലാതെ കഴിഞ്ഞ ഒരാള്‍ക്ക് ഇത്രയധികം ഊർജ്ജസ്വലതയോടെ ഇരിക്കാൻ കഴിയില്ലെന്നാണ് പരാതിക്കാരുടെ വാദം. സോഷ്യല്‍ മീഡിയയിലും ഇതിനെതിരെ വലിയ ചർച്ചകളാണ് നടക്കുന്നത്. “പബ്ലിസിറ്റിക്ക് വേണ്ടി കെട്ടിച്ചമച്ച കഥയാണിതെന്നും, വന്യമൃഗങ്ങള്‍ നിറഞ്ഞ കാട്ടില്‍ ഇത്രയും ദിവസം സുരക്ഷിതയായി കഴിയാൻ സാധ്യതയില്ലെന്നും” ആളുകള്‍ ചൂണ്ടിക്കാട്ടുന്നു.

സർക്കാരിന്റെ പണവും ഉദ്യോഗസ്ഥരുടെ സമയവും പാഴാക്കിയതിന് യുവതിക്കെതിരെ കേസെടുക്കണമെന്നും വലിയ തുക പിഴ ഈടാക്കണമെന്നും പരാതിയില്‍ പറയുന്നു.നിലവില്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും പരാതിയില്‍ അന്വേഷണം നടത്താൻ പൊലീസ് തീരുമാനിച്ചു. “യുവതിയെ കണ്ടെത്തിയ സമയത്ത് ഞങ്ങള്‍ക്ക് സംശയങ്ങളൊന്നും തോന്നിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പരാതി ഉയർന്ന സാഹചര്യത്തില്‍ എല്ലാ വശങ്ങളും വിശദമായി പരിശോധിക്കും,” എന്ന് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.ഏപ്രില്‍ 2-നാണ് 12 പേർ അടങ്ങുന്ന സംഘത്തോടൊപ്പം ശരണ്യ മല കയറാൻ പോയത്. തിരിച്ചിറങ്ങുന്നതിനിടെ കൂട്ടം തെറ്റി വനത്തിനുള്ളില്‍ അകപ്പെടുകയായിരുന്നു. ഫോണ്‍ ചാർജ് തീർന്ന് ഓഫായതോടെ പുറംലോകവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. അരുവിയിലെ വെള്ളം മാത്രം കുടിച്ചാണ് നാലു ദിവസം അതിജീവിച്ചതെന്ന് ശരണ്യ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഏപ്രില്‍ 5-നാണ് വനത്തിന്റെ ഉള്‍ഭാഗത്ത് നിന്ന് നാട്ടുകാർ ശരണ്യയെ കണ്ടെത്തിയത്. ആനയടക്കമുള്ള വന്യമൃഗങ്ങള്‍ ഇറങ്ങുന്ന കാടായിരുന്നിട്ടും ഭയം തോന്നിയില്ലെന്നും ഒരു പാറപ്പുറത്ത് ഇരിക്കുകയായിരുന്നുവെന്നുമാണ് ശരണ്യ വിശദീകരിക്കുന്നത്. രാഷ്ട്രീയ സമ്മർദ്ദമില്ലാതെ നിഷ്പക്ഷമായ അന്വേഷണം വേണമെന്നാണ് ബിജെപി കുടകിലെ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.സോഷ്യല്‍ മീഡിയയില്‍ വാർത്ത പ്രചരിച്ചതോടെ, ശരണ്യയുടെ വാക്കുകള്‍ വിശ്വസിക്കാൻ പ്രയാസമാണെന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് ഉയരുന്നത്. ഒരു സോഷ്യല്‍ മീഡിയ ഉപയോക്താവ് കുറിച്ചത് ഇങ്ങനെ: “ഇതൊരു വ്യാജ പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണ്.

നാല് ദിവസം ഭക്ഷണവും വെള്ളവുമില്ലാതെ കഴിഞ്ഞ ഒരാള്‍ക്ക് ഇത്രയും ഊർജ്ജസ്വലതയോടെ ഇരിക്കാൻ കഴിയില്ല. ഇതില്‍ എന്തൊക്കെയോ ദുരൂഹതയുണ്ട്. ജനങ്ങളുടെ സമയവും സർക്കാർ സംവിധാനങ്ങളും പാഴാക്കിയതിന് ഇവർക്കെതിരെ അന്വേഷണം നടത്തി കേസെടുക്കണം. വന്യമൃഗങ്ങള്‍ നിറഞ്ഞ കാട്ടില്‍ ഇവർ അതിജീവിച്ചു എന്ന് പറയുന്നതില്‍ ഒരു സാധ്യതയുമില്ല.” “ഇവരില്‍ നിന്ന് വലിയ തുക പിഴയായി ഈടാക്കണം. നിയമപരമായ വകുപ്പുകള്‍ ഉണ്ടെങ്കില്‍, നികുതിപ്പണം പാഴാക്കിയതിന് ജയിലിലടയ്ക്കണം,” മറ്റൊരു വ്യക്തി അഭിപ്രായപ്പെട്ടു.മലനിരകളില്‍ ട്രക്കിങ്ങിനിടെ കാണാതാകുകയും നാലാം നാള്‍ വനത്തിനുള്ളില്‍ നിന്ന് കണ്ടെത്തുകയും ചെയ്ത മലയാളി യുവതിക്കെതിരെ അന്വേഷണം. കോഴിക്കോട് നാദാപുരം സ്വദേശിനിയും ഐടി പ്രൊഫഷണലുമായ ജി.എസ്. ശരണ്യ (36) കാണാതായ സംഭവം കെട്ടിച്ചമച്ചതാണെന്നാരോപിച്ച്‌ ബിജെപി പരാതി നല്‍കിയതോടെയാണിത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്തതിനെക്കുറിച്ച്‌ വിശദമായ അന്വേഷണം വേണമെന്നുമാണ് ബിജെപിയുടെ ആവശ്യം.

You may also like

error: Content is protected !!
Join Our WhatsApp Group